19കാരനെതിരെ പരാതിയുമായി പ്രായപൂർത്തിയാകാത്തെ പെൺകുട്ടികൾ രംഗത്ത്. കൊല്ലം സ്വദേശിനികളായ പെൺകുട്ടികളാണ് 19കാരനെതിരെ സോഷ്യൽമീഡിയയിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട്, സൗഹൃദം നടിച്ച് പ്രണയത്തിലായ ശേഷം ഹിന്ദുമതത്തിൽ നിന്ന് മതപരിവർത്തനം നടത്തി മുസ്ലീമാക്കാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളിലൊരാൾ പറയുന്നു. യുവാവിന്റ ഉപദ്രവം സഹിക്കവയ്യാതെ ഇരുപെൺകുട്ടികളും സത്യം പറയാൻ മുന്നോട്ട് വരികയായിരുന്നുവെന്ന് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. എത്ര പെൺകുട്ടികൾ 19കാരന്റെ വലയിൽ വീണിരിക്കുന്നുണ്ടാവുമെന്നും പരാതിക്കാരികൾ ആശങ്കപ്പെടുന്നുണ്ട്.
ഞാൻ അമ്പലത്തിൽപോകുന്നത് അവന് ഇഷ്ടമല്ല,പൊട്ടിടാനോ കുറിയിടാനോ ഒന്നും സമ്മതിക്കില്ലെന്ന് പെൺകുട്ടി പറയുന്നു. മലപ്പുറം പൊന്നാനിയിൽ 15 ദിവസത്തെ ഒരു ക്ലാസുണ്ട്, അതിന് കൊണ്ടുപോകുമെന്ന് പറഞ്ഞുവെന്ന് പരാതിക്കാരികളിലൊരാൾ പറയുന്നു. 19 കാരൻ പറയുന്നത് അനുസരിച്ചില്ലെങ്കിലോ ബന്ധത്തിൽ നിന്ന് പിൻമാറാൻ നോക്കിയാലോ ആത്മഹത്യ ഭീഷണി മുഴക്കുമെന്നും പെൺകുട്ടി പറയുന്നു. അവന് മെസേജ് അയക്കാതിരുന്നാൽ തനിക്ക് പല പ്രൊഫൈലുകളിൽ നിന്നും പലരും മെസേജ് അയക്കുമെന്നും വലിയൊരു സംഘം അവന്റെ പിന്നിലുണ്ടെന്നും പെൺകുട്ടി ആരോപിച്ചു. തന്നെയും വീട്ടുകാരെയും തെറിവിളിക്കുമെന്നും നിരന്തരം ഉപദ്രവം തുടർന്നതിനാലാണ് പരാതിയുമായി എത്തിയതെന്നും പെൺകുട്ടി വ്യക്തമാക്കി.
എന്നെകുറിച്ച് മോശമായിട്ടാണ് അവൻ സ്‌കൂൾ ഗ്രൂപ്പിലും മറ്റും പറയുന്നതെന്ന് പരാതിക്കാരികളിലൊരാൾ കൂട്ടിച്ചേർത്തു. പ്രണയബന്ധം വീട്ടിലറിഞ്ഞ് പ്രശ്‌നമായപ്പോൾ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പറഞ്ഞതാണെന്നും എന്നാൽ 19 കാരൻ സമ്മതിക്കാതെ മാനസികമായി ബുദ്ധിമുട്ടിക്കുമെന്നും പെൺകുട്ടി പറയുന്നു. തുടർന്ന് തന്റെ കൂടെ പുറത്ത് വരണമെന്ന് ആവശ്യപ്പെട്ടെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ആവർത്തിച്ചപ്പോൾ സ്‌കൂളിൽ വച്ച് അടിച്ചെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
Discussion about this post