ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിന് മുമ്പ് ടീമുകൾക്ക് സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിനായി ഐപിഎൽ ട്രേഡ് വിൻഡോ ഓപ്പണാക്കി കഴിഞ്ഞു.
പല സൂപ്പർതാരങ്ങളെയും ടീമുകൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിൽ വമ്പൻ മാറ്റങ്ങൾക്കാണ് കളം ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളിൽ പലർക്കും സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
സീനിയർ താരം രവിചന്ദ്രൻ അശ്വിനെ ടീം റിലീസ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട് എന്നതാണ് ഏറ്റവും പ്രധാന വാർത്തകളിൽ ഒന്ന്. അദ്ദേഹത്തെ കൂടാതെ ഓപ്പണർമാരായ കിവി താരങ്ങൾ കോൺവേ, രചിന്ത രവീന്ദ്ര എന്നിവർക്കും സ്ഥാനം നഷ്ടമാകും. ഈ മൂന്ന് താരങ്ങളെയും ഏറെ പ്രതീക്ഷയോടെ നിലനിർത്തിയിട്ടും കാര്യമായ പ്രകടനം ഒന്നും നടത്താൻ സാധിച്ചിരുന്നില്ല. ഇവരെ കൂടാതെ രാഹുൽ ത്രിപാഠി, ജാമി ഓവർട്ടൻ, ദീപക്ക് ഹൂഡ, വിജയ് ശങ്കർ എന്നിവരും റിലീസ് ലിസ്റ്റിൽ ഉണ്ടാകും.
മുൻ കാലങ്ങളിൽ ഒകെ ലീഗിൽ സ്ഥിരതയുടെ അവസാന വാക്കായിട്ടാണ് ചെന്നൈ സൂപ്പർ കിൻഫ്‌സ് അറിയപ്പെട്ടത്. എന്നാൽ കഴിഞ്ഞ സീസണിൽ അവർക്ക് കാര്യങ്ങൾ കൈവിട്ട് പോയി. ചില യുവതാരങ്ങൾ മികവ് കാണിച്ചത് ഒഴിച്ചാൽ ചെന്നൈ തീർത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അതിനാൽ തന്നെ വലിയ മാറ്റങ്ങൾ ചെന്നൈ ക്യാമ്പിൽ ഉണ്ടാകുമ്പോൾ അതിൽ അതിശയിക്കാനില്ല.
മുൻ നായകൻ ധോണി അടുത്ത സീസണിൽ കളിക്കും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ടീം നിൽക്കുന്നത്.













Discussion about this post