ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഉള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും ആഴ്ചകളോളം നീണ്ട നിശബ്ദതയ്ക്കും ശേഷം, എംഎസ് ധോണി ഒടുവിൽ മനസ്സുതുറന്നു. ഒരു സ്വകാര്യ പരിപാടിയിൽ, മുൻ സിഎസ്‌കെ ക്യാപ്റ്റൻ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. കളിക്കുന്നതിനപ്പുറം തനിക്ക് ടീമുമാമായി ബന്ധമുണ്ടെന്നും അത് ദീർഘകാലം നിലനിൽക്കുന്ന ഒന്നാണെന്നും വെളിപ്പെടുത്തി.
2024 സീസണിന്റെ അവസാനത്തോടെ 44 കാരനായ ധോണി തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പൊതുവെ കരുതിയിരുന്നെങ്കിലും, 2025 ഐപിഎല്ലിൽ ധോണി തകർപ്പൻ തിരിച്ചുവരവ് നടത്തി. കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പിന്മാറിയതിന് ശേഷം, ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തു, സിഎസ്‌കെ ടീമിനെ നയിച്ചു. എന്നാൽ സീസണിൽ ടീമിന് ഓർക്കാൻ ഒന്നും ഇല്ലായിരുന്നു. ആകെ 4 മത്സരങ്ങൾ മാത്രം ജയിച്ച ടീം അവസാന സ്ഥാനക്കാരായിട്ടാണ് പോരാട്ടം അവസാനിപ്പിച്ചത്.
അടുത്ത സീസണിൽ താൻ ടീമിൽ കളിക്കുമോ എന്ന കാര്യത്തിൽ സ്ഥിതീകരണം പിന്നീട് എന്നാണ് ധോണി അവസാന മത്സരത്തിന് ശേഷം പറഞ്ഞത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു പരിപാടിയിൽ, വീണ്ടും കളിക്കളത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം ബുദ്ധിപരമായി മറുപടി നൽകി. സിഎസ്‌കെയുടെ കഴിഞ്ഞ സീസണിലെ മോശം പ്രകടനം സമ്മതിച്ചുകൊണ്ട്, കളിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്താലും ഫ്രാഞ്ചൈസിയുമായുള്ള ബന്ധം എല്ലായ്പ്പോഴും നിലനിൽക്കുമെന്ന് ആരാധകർക്ക് ഉറപ്പുനൽകിക്കൊണ്ട് ധോണി ഇങ്ങനെ പറഞ്ഞു:
“ഞാനും സിഎസ്‌കെയും, ഞങ്ങൾ എന്നും ഒരുമിച്ചാണ്. ഞാൻ ഇനി 15-20 വർഷം കളിക്കുമെന്ന് ആരാധകർ കരുതുന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! പക്ഷേ ബന്ധം അത് എന്നും നിലനിൽക്കുന്നു” ധോണി ഒരു സ്വകാര്യ പരിപാടിയിൽ പറഞ്ഞു. “ഒരു വർഷമോ രണ്ട് വർഷമോ അല്ല. ഞാൻ എപ്പോഴും മഞ്ഞ ജേഴ്‌സി ധരിച്ചായിരിക്കും ഇരിക്കുക. ഞാൻ ഇനി എത്ര നാൾ കളത്തിൽ ഉണ്ടാകും എന്ന് നിങ്ങൾക്ക് അറിയാം” അദ്ദേഹം കൂട്ടിച്ചേർത്തു.
“അതെ, കഴിഞ്ഞ രണ്ട് വർഷങ്ങൾ ഞങ്ങൾക്ക് മികച്ചത് ആയിരുന്നില്ല. ഞങ്ങൾ ലക്ഷ്യത്തിലെത്തിയിട്ടില്ല. പക്ഷേ, നിങ്ങൾ പാഠങ്ങൾ പഠിക്കുക എന്നതാണ് പ്രധാനം. അതെ, ഞങ്ങൾക്ക് മോശം സീസണായിരുന്നു. പക്ഷേ എന്താണ് തെറ്റ് സംഭവിച്ചത്? കഴിഞ്ഞ വർഷവും ആ ചോദ്യം തന്നെയാണ് ഞങ്ങൾ നേരിട്ടത്” അദ്ദേഹം പറഞ്ഞു.
https://twitter.com/i/status/1953126860508020988












Discussion about this post