രവിചന്ദ്രൻ അശ്വിൻ ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ഈ കാലയളവിൽ ഉണ്ടാക്കിയ ഇമ്പാക്ട് എത്രത്തോളം ഉണ്ടായിരുന്നു എന്ന് നമുക്ക് അറിയാം. എന്തായാലും ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം മികച്ച ഒരു കണ്ടന്റ് ക്രിയേറ്ററായി മാറുകയാണ് എന്ന് ഓരോ ദിവസവും തെളിയിക്കുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് താൻ പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിക്കൊണ്ടിരിക്കെ, ഇന്നലെ സഞ്ജുവിന്റേയും അശ്വിന്റെയും “കുട്ടി സ്റ്റോറീസ് വിത്ത് ആഷ്” എന്ന പ്രോഗ്രാമിന്റെ ട്രെയ്‌ലറിലാണ് അശ്വിന്റെ രസകരമായ അഭിപ്രായങ്ങൾ അടങ്ങിയ വീഡിയോ വൈറലായിരിക്കുന്നത്. അശ്വിന്റെ ചാനലിലെ പുതിയ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.
അതിൽ, ഇപ്പോൾ ചർച്ചയായ ഐപിഎൽ ട്രേഡുമായി ബന്ധപ്പെട്ട് അശ്വിൻ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. സാംസണിന് ‘ചെന്നൈയിലേക്ക് പോകാൻ ‘ കഴിയുമെങ്കിൽ താൻ മാറി നിൽക്കാം എന്ന് അശ്വിൻ പറഞ്ഞു. അശ്വിന്റെ അഭിപ്രായങ്ങൾക്ക് പിന്നാലെ സഞ്ജു സാംസൺ ചിരിക്കുന്നതും വിഡിയോയിൽ കാണാം.
“എനിക്ക് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ട്,” അശ്വിൻ വീഡിയോയിൽ പറഞ്ഞു. “എന്നാൽ അതിനുമുമ്പ്, ഞാൻ നേരിട്ട് വന്ന് സ്വയം ട്രേഡ് ചെയ്യാമെന്ന് വിചാരിച്ചു. കേരളത്തിൽ തന്നെ തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ധാരാളം കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. എനിക്കൊന്നും അറിയില്ല. അതിനാൽ, ഞാൻ നിങ്ങളെ സമീപിച്ച് ചോദിക്കാമെന്ന് കരുതി. എനിക്ക് കേരളത്തിൽ തന്നെ തുടരാൻ കഴിയുമോ, നിങ്ങൾക്ക് ചെന്നൈയിലേക്ക് പോകാൻ കഴിയുമോ,” അശ്വിൻ കൂട്ടിച്ചേർത്തു.
കുറച്ച് മാസങ്ങളായി രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ വിടുമെന്ന് സംബന്ധിച്ച വാർത്തകൾ വരുന്നുണ്ട്. ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം താൻ ടീം വിടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആർആറിനെ അറിയിച്ചതായി റിപ്പോർട്ടുകളിൽ പറയപ്പെടുന്നു.
സിഎസ്‌കെ, കെകെആർ ടീമുകളാണ് സഞ്ജുവിനെ വാങ്ങാനുള്ള മത്സരത്തിൽ മുന്നിൽ ഉള്ളത്. ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് രണ്ട് താരങ്ങളെ ട്രേഡിലൂടെ നേടി പകരം സഞ്ജുവിനെ കൊടുക്കാൻ രാജസ്ഥാന് താത്പര്യമുണ്ട്. രാജസ്ഥാന്റെ മുന്നിലുള്ള മറ്റൊരു ഓപ്ഷൻ സഞ്ജുവിനെ ലേലത്തിൽ അയക്കുക എന്നതാണ്. നിലവിലെ ഫോമിൽ സഞ്ജു ലേലത്തിൽ എത്തിയാൽ അദ്ദേഹത്തിനായി മറ്റുള്ള ടീമുകളും ചെന്നൈക്ക് വെല്ലുവിളിയാകും. അതിനിടെ അശ്വിനും സിഎസ്‌കെ വിടാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ക്യാപ്റ്റൻ ഗെയ്‌ക്‌വാദും ഫ്രാഞ്ചൈസിയുടെ ഇതിഹാസ മുഖമായ എംഎസ് ധോണിയും ടീമിന്റെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചെന്നൈയിലുണ്ട്, 9.75 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ അശ്വിന് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റിയിരുന്നില്ല.
Sanju on #KuttiStoriesWithAsh, powered by @PeterEngland_. Drops tomorrow afternoon. pic.twitter.com/J2QQ5Ia5eZ
— Kutti Stories with Ash (@crikipidea) August 8, 2025













Discussion about this post