പുതിയ സിം കാർഡ് എടുത്ത ഒരു യുവാവിന് കിട്ടിയത് വമ്പൻ പണി. വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്സും അടക്കമുള്ള താരങ്ങളാണ് ഫോൺ വിളികളുമായിട്ട് ശല്യപെടുത്തിയത്. ഇത് എന്താണ്, ഒരു സിം എടുത്താൽ ഇവരൊക്കെ വിളിക്കുമോ എന്ന് കരുതിയ സമയത്ത് യുവാവിന്റെ വീട്ടിൽ പൊലീസ് എത്തിയ സന്ദർഭവും ഉണ്ടായി. ഛത്തീസ്ഗഡ് സ്വദേശിയായ മനീഷാണ് സിം എടുത്ത് പുലിവാല് പിടിച്ചത്.
സംഭവം ഇങ്ങനെയാണ്:
അടുത്തിടെയാണ് മനീഷ് ഒരു പുതിയ റിലയൻസ് ജിയോ സിം കാർഡ് വാങ്ങിയത്. സിം കാർഡ് ആക്ടീവാക്കി വാട്സപ്പ് ലോഡ് ചെയ്തപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പടിദാറിൻ്റെ ചിത്രമാണ് പ്രൊഫൈൽ ഫോട്ടായി കണ്ടത്. പടിദാറിൻ്റെയോ ആർസിബിയുടെയോ ആരാധകരിൽ ആരെങ്കിലും ഉപയോഗിച്ച സിം ആയിരിക്കും ഇതെന്ന് ഓർത്ത യുവാവിനെ ഞെട്ടിച്ചുകൊണ്ട് കോഹ്‌ലി ഡിവില്ലേഴ്‌സ് തുടങ്ങിയ ആളുകൾ അതിലേക്ക് വിളിക്കാൻ തുടങ്ങി. ആഹാ ഇങ്ങനെയും ഉണ്ടോ പറ്റിക്കൽ, എന്നാൽ ഞാൻ ധോണിയാണെന്ന് പറഞ്ഞ് യുവാവ് ഫോൺ വെച്ചു.
കുറച്ചുദിവസങ്ങൾക്കുശേഷം ഞാൻ രജത് പടിദാറാണ് സംസാരിക്കുന്നത് എന്നും പറഞ്ഞ് ഒരാൾ അദ്ദേഹത്തെ വിളിച്ചു. തന്റെ സിം തിരികെ നൽകണം എന്നും തനിക്ക് പരിശീലകരോടും സഹതാരങ്ങളോടും സംസാരിക്കാൻ അത് ആവശ്യം ആണെന്നും പറഞ്ഞു. എന്നാൽ പറ്റിക്കൽ ആണെന്ന് വിചാരിച്ച യുവാവ് വീണ്ടും ” ഞാൻ ധോണിയാണ് സംസാരിക്കുന്നത്” എന്ന് പറഞ്ഞതോടെ അപ്പുറത്ത് നിന്ന് ” ഞാൻ പൊലീസിൽ പരാതിപ്പെടും” എന്ന് രജത് പറഞ്ഞു. പെട്ടെന്ന് ഞെട്ടിയ യുവാവ് ഫോൺ വെച്ചു.
ശേഷം വീട്ടുമുറ്റത് പോലീസിനെ കണ്ട യുവാവ് ഞെട്ടി. തന്നെ വിളിച്ചത് രജത് ആയിരുന്നെന്നും താൻ പറ്റിക്കൽ ആണെന്ന് കരുതിയ സമയത്ത് തന്നെ വിളിച്ചത് യഥാർത്ഥ വിരാടും എബിയും ആണെന്നും ഒകെ. അപ്പോൾ തന്നെ മനീഷ് സിം തിരികെ നൽകി. പിന്നാലെ രജത്തിന്റെ നന്ദിയും യുവാവിനെ തേടി എത്തി. രജത് കുറച്ചുനാളുകളായി ഉപയോഗിക്കാതിരുന്ന സിം ആണ് മനീഷിന് കിട്ടിയത്. എന്തായാലും ഇതുപോലെ ഒരു സംഭവം നടന്നെന്ന് ഇപ്പോഴും വിശ്വസിക്കാവാതെ നിൽക്കുകയാണ് മനീഷ്.
Discussion about this post