ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഉള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും ആഴ്ചകളോളം നീണ്ട നിശബ്ദതയ്ക്കും ശേഷം, എംഎസ് ധോണി അടുത്തിടെ ഒരു സ്വകാര്യ പരിപാടിയിൽ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. കളിക്കുന്നതിനപ്പുറം തനിക്ക് ടീമുമാമായി ബന്ധമുണ്ടെന്നും അത് ദീർഘകാലം നിലനിൽക്കുന്ന ഒന്നാണെന്നും വെളിപ്പെടുത്തി.
2024 സീസണിന്റെ അവസാനത്തോടെ 44 കാരനായ ധോണി തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പൊതുവെ കരുതിയിരുന്നെങ്കിലും, 2025 ഐപിഎല്ലിൽ ധോണി തകർപ്പൻ തിരിച്ചുവരവ് നടത്തി. കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പിന്മാറിയതിന് ശേഷം, ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തു, സിഎസ്‌കെ ടീമിനെ നയിച്ചു. എന്നാൽ സീസണിൽ ടീമിന് ഓർക്കാൻ ഒന്നും ഇല്ലായിരുന്നു. ആകെ 4 മത്സരങ്ങൾ മാത്രം ജയിച്ച ടീം അവസാന സ്ഥാനക്കാരായിട്ടാണ് പോരാട്ടം അവസാനിപ്പിച്ചത്.
ഒരു ചടങ്ങി സംസാരിക്കുന്നതിനിടെയാണ് തിങ്ങിക്കൂടിയ ആരാധകർ 2026 സീസണും ചെന്നൈ മുൻ നായകൻ എന്നുള്ള ആവശ്യം ധോണിക്ക് മുന്നിൽ വെച്ചത്. അതിന് ധോണി പറഞ്ഞ മറുപടി ഇങ്ങനെ- ” എനിക്ക് ഇഷ്ടം പോലെ സമയം ഇനിയും ബാക്കിയുണ്ട്. ഡിസംബറിലാണ് മിനി ലേലം നാസാക്കുനത്. അതിനാൽ ഞാൻ നല്ല അവസ്ഥയിൽ ആണെങ്കിൽ നമുക്ക് നോക്കാം.” അതിനിടയിൽ ഒരു ആരാധകൻ ധോണി തീർച്ചയായിട്ടും കളിക്കണം എന്ന് പറഞ്ഞപ്പോൾ ” എന്റെ മുട്ടുവേദനയുടെ കാര്യം ആര് നോക്കും”
കഴിഞ്ഞ കുറച്ചുകാലങ്ങളായി ധോണിയുടെ കാൽമുട്ടിന് വേദനയും പ്രശനങ്ങളുമുണ്ട്. ധോണി ഓപ്പറേഷനും വിധേയനായിട്ടുണ്ട്. എന്തായലും ധോണി ഒരിക്കൽക്കൂടി കളത്തിൽ ഇറങ്ങുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
MS Dhoni said “Who will take care of my knee pain”. 😂🔥
– When fans shouted that Dhoni should Play IPL 2026. pic.twitter.com/qjdfhyXES5
— Johns. (@CricCrazyJohns) August 10, 2025












Discussion about this post