മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ സ്ത്രീകൾക്കെതിരെയുളള അധിക്ഷേപ പരാതികൾ ഒതുക്കിതീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് സാന്ദ്രാതോമസ്. തന്റെ പ്രശ്നങ്ങൾ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതാണെന്നും അവർ പറഞ്ഞു. മമ്മൂട്ടി ഭീഷണി കലർന്ന സ്വരത്തിലാണ് തന്നോട് സംസാരിച്ചതെന്നും സാന്ദ്രവെളിപ്പെടുത്തി.
ഇത്രയും പ്രശ്നങ്ങൾ നടന്നപ്പോൾ മലയാള സിനിമയിലെ തന്നെ ഉന്നതസ്ഥാനത്തിരിക്കുന്നമോഹൻലാലും മമ്മൂട്ടിയും എന്നെ വിളിച്ചിരുന്നു. എന്റെ പ്രശ്നങ്ങൾ അവരോട് പറഞ്ഞിരുന്നു. അതിനകത്ത് ഞാൻ വെളളം കലർത്തിയിട്ടില്ല. ഞാൻ മാനസികമായി വിഷമിച്ചിരുന്ന സമയത്താണ്അവർ വിളിച്ചത്. മമ്മൂട്ടി അന്ന് ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. അത് എനിക്ക് വളരെവിഷമമുണ്ടാക്കി. സ്ത്രീകൾക്കെതിരെയുളള ഒരു വിഷയത്തിലും പ്രതികരിക്കാതെയിരിക്കുന്നത്അവരുടെ നിലപാടാണ്. എനിക്കതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പ്രതികരിക്കുന്ന സ്ത്രീകളെവിളിച്ച് പിൻതിരിപ്പിക്കാനുളള ശ്രമങ്ങളാണ് സൂപ്പർതാരങ്ങൾ ചെയ്യുന്നത്. അതിൽ ചോദ്യം ചെയ്യാൻഞങ്ങൾ ആരുമല്ലെന്ന് സാന്ദ്ര പറയുന്നു.
സാന്ദ്ര തോമസ് അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടിആവശ്യപ്പെട്ടെന്നും അതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ കമ്മിറ്റ് ചെയ്ത പ്രോജക്ടില്‍ നിന്നുംപിന്മാറിയെന്നുമായിരുന്നു സാന്ദ്ര പറഞ്ഞിരുന്നത്. മമ്മൂട്ടി ഇടപെട്ടത് നാമനിര്‍ദ്ദേശ പത്രികവിവാദവുമായി ബന്ധപ്പെട്ടല്ല. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായിബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെസ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെഎല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. തന്റെ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്‍മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. മമ്മൂട്ടിയെ ഇതിലേക്ക്വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുത്,’ എന്നായിരുന്നു സാന്ദ്ര പ്രതികരിച്ചത്.













Discussion about this post