ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപനിരിക്കെ പ്രമുഖ താരങ്ങൾക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യത എന്ന് റിപ്പോർട്ട്. ടീമിൽ ഉണ്ടാകും എന്ന് കരുതിയ മുഹമ്മദ് സിറാജിനും ഗില്ലിനും സ്ഥാനം നഷ്ടമാകും. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സിറാജ് ടീമിൽ ഉണ്ടാകും എന്നാണ് കരുതിയത് എങ്കിലും അദ്ദേഹം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പ് ആയിരുന്നു അത് എന്നും ശ്രദ്ധിക്കണം.
ടി 20 ടീം സെറ്റപ്പിന്റെ ഭാഗം അല്ലെങ്കിലും നിലവിലെ ഫോമിന്റെ ബലത്തിൽ ഗില്ലും ടീമിൽ ഇടം പിടിക്കും എന്നാണ് കരുതിയത് എങ്കിലും അദ്ദേഹത്തിനും സ്ഥാനം ഉണ്ടാകില്ല. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർ ആയിരിക്കും ടീമിന്റെ ഓപ്പണർമാർ ആയി ഇറങ്ങുക. ഇവർക്ക് ബാക്കപ്പായി യശ്വസി ജയ്‌സ്വാളും ഉണ്ടാകും.
സൂര്യകുമാർ യാദവ്, തിലക് വർമ്മ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യാ, അക്‌സർ പട്ടേൽ എന്നിവരും ശേഷം ബുംറ നായിക്കുന്ന ബോളിങ് അറ്റാക്കിൽ അർശ്ദീപ് സിങ്ങും പ്രസീദ് കൃഷ്ണയും കുൽദീപ് യാദവും രവി ബിഷ്‌ണോയിയും ഉണ്ടാകും. പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രുപ്പിൽ ഒമാൻ, യുഎഇ തുടങ്ങിയ ടീമുകളും ഇന്ത്യക്ക് എതിരായി എത്തും.
കിരീടത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കാത്ത ടൂർണമെന്റിൽ ഇന്ത്യ മികവ് കാണിക്കും എന്നാണ് ആരാധക പ്രതീക്ഷ.













Discussion about this post