അമിത് ഷാക്കെതിരായ വ്യാജ എൻകൗണ്ടർ കേസ് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ അബദ്ധം ആയിരുന്നു എന്ന് വ്യക്തമാക്കി പ്രേം ശൈലേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ തന്നെ പദവിയിൽ നിന്നും അദ്ദേഹം രാജിവച്ചു. തുടർന്നാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. ഈ കാലയളവിലാണ് അദ്ദേഹം ഉത്തർപ്രദേശ് കൂടുതലായി സന്ദർശിച്ചിരുന്നത്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയത് തന്നെ ആ കാലഘട്ടം ആയിരുന്നു എന്നാണ് പ്രേം ശൈലേഷ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
പ്രേം ശൈലേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം,
വാർ റൂം വീരൻ കെ.സി വേണുഗോപാൽ ഇന്ന് അമിത് ഷായോട് അദ്ദേഹത്തിനെതിരെ ചുമത്തിയ വ്യാജ എൻകൗണ്ടർ കേസ് ഓർമിപ്പിച്ചതും അമിത് ഷാ അതിന് നൽകിയ മറുപടിയും ശ്രദ്ധിച്ചിരുന്നു….
വാസ്തവത്തിൽ സോണിയ കോൺഗ്രസ് അവരുടെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നാണ് ആ വ്യാജ കേസ്…ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത് അവിടെ നിന്നാണ്…
ധാർമിക മൂല്യം കണക്കിലെടുത്ത് ആരോപണം ഉയർന്നപ്പോൾ തന്നെ അന്തസ്സോടെ രാജി വെച്ച് അന്വേഷണം നേരിട്ട അമിത് ഷാ നേരെ പോയത് ഡൽഹിയിലേക്കായിരുന്നു..അവിടെയാണ് അദ്ദേഹം പിന്നീട് ഏറെക്കാലം താമസിച്ചത്.. ഈ കാലയളവിലാണ് അദേഹം ഉത്തർപ്രദേശ് കൂടുതലായി സന്ദർശിച്ചിരുന്നതും…അവിടത്തെ രാഷ്ട്രീയം പൂർണ്ണമായും മനസ്സിലാക്കിയതും….
സമാജ് വാദി പാർട്ടിയും ബി എസ് പിയും സാമുദായിക പാർട്ടികളായി മത്സരിക്കുമ്പോൾ യുപിയിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റ് ഹിന്ദു വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ ആരുമില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന്നപ്പോഴാണ് ലഭിച്ചത്.അവരുടെ വോട്ട് ആർക്കും വേണ്ടാതെ കിടക്കുകയായിരുന്നു എന്ന് മനസിലാക്കിയത്..
യാദവ വോട്ടുകളും ബി എസ്പിയുടെ പരമ്പരാഗത വോട്ടുകളും മാറ്റി നിർത്തിയാൽ ഏതാണ്ട് 40% ഹിന്ദു വിഭാഗങ്ങളുടെ വോട്ട് ആർക്കും ഇല്ലാതെ വെറുതെ ഭിന്നിക്കുകയായിരുന്നു എന്ന് ഈ കാലയളവിലാണ് അമിത് ഷാ മനസ്സിലാക്കിയത്…
ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രം ഭരിച്ചിരിക്കൊണ്ടിരുന്ന ബിജെപി ഇനി ചെറിയൊരു തിരഞ്ഞെടുപ്പ് പോലും യുപിയിൽ മത്സരിക്കണം എന്ന് ഷാ ആവശ്യപ്പെട്ടതും ഇതിന് ശേഷം തന്നെയാണ്…മത്സരിച്ച് തുടങ്ങിയ ബിജെപിക്ക് വൻ സ്വീകരണമാണ് ലഭിച്ചതും..പാർട്ടി പ്രസിഡൻ്റായതിന് ശേഷം ഒരു ബൂത്ത് കമ്മിറ്റി തൊട്ട് ജില്ലാ ഘടകം വരെ അമിത് ഷാ ഇങ്ങനെ കൃത്യമായി പ്ലാൻ ചെയ്ത് വികസിപ്പിച്ച സ്ഥലമാണ് യുപി..
അമിത് ഷായെ രാഷ്ട്രീയ വനവാസത്തിനയച്ചത് എത്രമാത്രം വലിയ അബദ്ധമായി എന്ന് കോൺഗ്രസുകാർക്ക് ഇന്നും മനസ്സിലായിട്ടില്ല…കാരണം 2014ൽ ഉത്തർപ്രദേശിൽ മോദി തരംഗം ഉപയോഗിച്ച് ബിജെപി നേടിയ വോട്ട് വളർച്ചയുടെ പിന്നിൽ അമിത് ഷാ ഈ കാലയളവിൽ നടത്തിയ പഠനങ്ങളായിരുന്നു നേട്ടമായത്…
യുപിയിലെ ഇന്നത്തെ ഏറ്റവും വലിയ പാർട്ടി ബിജെപിയാണ്..അതേ ബുദ്ധിവൈഭവം ഉപയോഗിച്ചാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിലും ഭരണം നേടുന്നത്…
ഇപ്പോഴും അന്തസ്സോടെ അമിത് ഷായെ പൂട്ടാൻ സാധിച്ചവരാണ് ഞങൾ എന്ന് വീമ്പിളക്കുന്ന കോൺഗ്രസുകാരെ കണ്ടിട്ടുണ്ട്..പക്ഷേ ഡൽഹിയിൽ പോയ ആ മനുഷ്യൻ പാർട്ടിയെ വലിയ രീതിയിൽ ഉടച്ച് വാർത്ത് ഏറ്റവും നന്നായി ലോക്ക് ചെയ്തത് ഇവന്മാരെയാണ് എന്ന് ഇത് വരെ ഇവന്മാർക്ക് പിടികിട്ടിയിട്ടില്ല….
പഞ്ചതന്ത്രം പഠിച്ചവനും നാഷണൽ ഹെറാൾഡ് കേസിൽ ജാമ്യം എടുത്ത് നടക്കുന്നവരെ സേവിക്കുന്നവരും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്..
Discussion about this post