വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച 2021 ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ അന്ന് ബോൾട്ടിനെയും,അഫ്രിദിയെയും കണ്ടപ്പോൾ ഭയന്ന് വീണു . ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ആ വർഷം ഇന്ത്യക്ക് ഭാഗ്യനക്ഷത്രമായി വന്ന താരമായിരുന്നു ഉമ്രാൻ മാലിക്ക്.
ആ കുറഞ്ഞ നാളുകൾ കൊണ്ട് താരം ഇന്ത്യയുടെ പേസ് സെൻസേഷൻ ആയി പേരെടുത്തു. താരം ഭാഗമായ എല്ലാ മത്സരങ്ങളിലും ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ബോളർക്ക് ഉള്ള അവാർഡ് ഉമ്രാൻ തന്നെ ആയിരുന്നു സ്വന്തമാക്കിയത്. തൊട്ടടുത്ത വർഷം 2022 ൽ താരം അസാധ്യ മികവ് കാണിച്ചതോടെ അദ്ദേഹം ഇന്ത്യൻ ടീമിലുമെത്തി. എന്നാൽ സ്ഥിരത താരത്തെ ബാധിച്ചു. 2023 സീസണിൽ സ്‌പീഡ് ഒകെ ഉണ്ടായിരുന്നു എങ്കിലും ലൈനിലും ലെങ്ങ്തിലും താരം വീഴ്ച്ചവരുത്തിയതോടെ താരം പതുക്കെ പതുക്കെ ടീമിൽ നിന്ന് പുറത്തായി. പിന്നെ പരിക്കും താരത്തെ തളർത്തി.
എന്തായാലും ഇനി ഒരു തിരിച്ചുവരവില്ല എന്ന് കരുതിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ മടങ്ങിവരവിന്റെ സൂചന നൽകുകയാണ്. അതിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ- “എനിക്ക് ഇപ്പോൾ സുഖം തോന്നുന്നു. ഞാൻ വളരെക്കാലമായി ക്രിക്കറ്റ് കളിക്കുന്നില്ല, 7-8 മാസമായി പരിക്കിന്റെ പിടിയിലാണ്. എനിക്ക് പ്രയാസകരമായ ഘട്ടമായിരുന്നു, പക്ഷേ തിരിച്ചുവരവ് ശക്തമായിരിക്കും.”
എന്തായാലും ബുംറയും സിറാജും ഷമിയും ഒകെ കഴിഞ്ഞ് ഇന്ത്യ ഒരു തലമുറയെ ഒരുക്കുമ്പോൾ അതിലേക്ക് ഉമ്രാൻ കൂടി വന്നാൽ ഇന്ത്യക്ക് ഗുണമാകും.
Discussion about this post