അടുത്തിടെ ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ ടീമിൽ ഉൾപ്പെട്ടതോടെ സഞ്ജു പ്ലെയിങ് ഇലവൻ ഇറങ്ങാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ. ഒരു വർഷത്തിലേറെയായി ഗിൽ ടി20 കളിച്ചിട്ടില്ല, എന്നാൽ 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെയും തുടർന്ന് ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെയും അദ്ദേഹത്തിന്റെ മികച്ച ഫോം അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കാരണമായി. കൂടാതെ, അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഗില്ലിനെ തിരഞ്ഞെടുത്തതോടെ സഞ്ജു സാംസണാണ് ആണ് കൂടുതൽ പണി കിട്ടിയത്.
ടി20യിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ആയിരുന്നു ഇന്ത്യയുടെ ഓപ്പണർ. സ്ഥിരത നിലനിർത്തുന്നതിൽ സാംസൺ പരാജയപ്പെട്ടത് ടീമിൽ സ്ഥിരമായ സ്ഥാനം നേടുന്നതിൽ സഞ്ജുവിന് തടസ്സമായിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ സെലക്ടറുമായ ദേവാങ് ഗാന്ധി വിശദീകരിച്ചു.
“സാംസണിന്റെ കഴിവ് നിഷേധിക്കാനാവാത്തതാണ്, പക്ഷേ അദ്ദേഹത്തിന്റെ പ്രായം 31 വയസ്സിനോട് അടുക്കുന്നു. അദ്ദേഹം ഇതുവരെ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ലെങ്കിൽ, ഐപിഎല്ലിൽ പോലും അദ്ദേഹത്തിന് സ്ഥിരത പുലർത്താൻ കഴിയാത്തതുകൊണ്ടാണ് അത്. പല മത്സരങ്ങളിലും അവന്റെ ദൗബല്യങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്” ഗാന്ധി TOI യോട് പറഞ്ഞു.
“അടുത്തിടെ സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ബൗളർമാരുടെ വേഗതയെ നേരിടുന്നതിൽ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. എന്നിരുന്നാലും പ്രശ്നങ്ങളെ നേരിടാൻ അദ്ദേഹത്തിന് പറ്റിയാൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ സഞ്ജുവോ ജിതേഷോ ആകും ഇന്ത്യയുടെ ഫിനിഷിങ് റോളിൽ ഇറങ്ങുക.













Discussion about this post