ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സഞ്ജു സാംസണിന്റെ സ്ഥാനം സംബന്ധിച്ച് സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സാംസൺ അടുത്ത പണി മേടിച്ചിരിക്കുന്നു. കേരള പ്രീമിയർ ലീഗിലാണ് താരത്തിന്റെ മോശം പ്രകടനം വന്നത്. ടി20 ഐ ടീമിലേക്കുള്ള ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവ് സാംസണെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതകൾ കൂടുതലായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഏഷ്യാ കപ്പിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഗിൽ ഇന്ത്യയ്ക്കായി ഓപ്പണറായി ഇറങ്ങാൻ സാധ്യത ഉള്ളപ്പോൾ സഞ്ജുവിന് ഇലവനിൽ കളിക്കണം എങ്കിൽ അത് മധ്യനിരയിലാകും ഇറങ്ങേണ്ടതായി വരുക.
അത് മുന്നിൽ കണ്ടിട്ട് തന്നെ കേരള ക്രിക്കറ്റ് ലീഗിൽ തന്റെ ടീമിനായി ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇറങ്ങി. പക്ഷേ, 22 പന്തിൽ നിന്ന് 13 റൺസ് മാത്രം നേടി താരം നിരാശപ്പെടുത്തി. കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആലപ്പി റിപ്പിൾസും തമ്മിലുള്ള മത്സരത്തിനിടെയാണ് സഞ്ജു ആറാം നമ്പറിൽ ഇറങ്ങിയത്. എന്നിരുന്നാലും ഇനിയും മികവ് കാണിക്കാൻ ടീമിന് 6 മത്സരങ്ങൾ ഉള്ള സാഹചര്യത്തിൽ സഞ്ജു ഫോം കാണിക്കുമെന്നാണ് പ്രതീക്ഷ. സഞ്ജു നിരാശപ്പെടുത്തി എങ്കിലും അദ്ദേഹത്തിന്റെ ടീം 34 റൺസിന് മത്സരം ജയിച്ചു.
ഇന്ത്യയ്ക്കായി 42 ടി20ഐ മത്സരങ്ങളിൽ, സാംസൺ 38 ഇന്നിംഗ്‌സുകളിൽ നിന്ന് 25.38 ശരാശരിയിൽ 861 റൺസ് നേടിയിട്ടുണ്ട്, മൂന്ന് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം മുതൽ, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലായി അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടി, ഓപ്പണർ എന്ന നിലയിൽ ഇത് സഞ്ജുവിന് സ്ഥിരം സ്ഥാനം നല്കാൻ കാരണമായി.
കഴിഞ്ഞ വർഷം, 12 ഇന്നിംഗ്‌സുകളിൽ നിന്ന് 43.60 ശരാശരിയിൽ 436 റൺസ് നേടിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാൻ ആയിരുന്നു, മൂന്ന് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 180.16 സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിരുന്നാലും, ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഗില്ലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) സ്വപ്നതുല്യമായ സീസണിന് ശേഷം ക്യാപ്റ്റനും ബാക്കപ്പ് കീപ്പർ-ബാറ്റർ ജിതേഷ് ശർമ്മയുമായും ടീമിലേക്ക് തിരിച്ചെത്തിത്തോടെ സാംസൺ ടീമിലെ സ്ഥാനത്തിനായി വെല്ലുവിളി നേരിടുന്നു.
Discussion about this post