മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയയെ മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് വിവരം. തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവലയിൽ, ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മർദനം.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറിൽ മറ്റൊരു കാർ ഇടിച്ചു. തുടർന്ന് കാർ നിർത്തിയ ഷാജനെ കാറിനുള്ളിൽ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മൂക്കിൽനിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജൻ.
ഡിവൈഎഫ്‌ഐ പ്രവർത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജൻ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.













Discussion about this post