എം.എസ്. ധോണി ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ക്യാപ്റ്റൻ കൂൾ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏതൊരു സാഹചര്യത്തിലും ശാന്തത കൈവിടാതെ നിൽക്കുന്ന ആളാണ്. എങ്കിലും ക്യാപ്റ്റൻ കൂൾ ധോണിക്ക് പോലും ശാന്തത കൈവിട്ട് ധോണി ദേഷ്യപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ അടുത്തിടെ അത്തരമൊരു അപൂർവ സംഭവം വെളിപ്പെടുത്തി. ഇന്ത്യൻ ടീമിലും ധോണിക്ക് ഒപ്പം കളിച്ച് പരിചയമുള്ള മോഹിത് ധോണിയെ വർഷങ്ങളായി അറിയാം. എന്നിരുന്നാലും, സിഎസ്‌കെയ്‌ക്കായി ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവം മോഹിത്തിന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു.
“എനിക്ക് മറക്കാനാവാത്ത നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. മഹി ഭായ് ശാന്തനും സംയമനം പാലിക്കുന്നവനുമായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് കോപം നഷ്ടപ്പെടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കില്ല. ഒരിക്കൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ CLT20 യിൽ, മഹി ഭായ് ഈശ്വർ പാണ്ഡെയെ ബൗൾ ചെയ്യാൻ വിളിച്ചു. പക്ഷേ അദ്ദേഹം എന്നെയാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ചു, ”മോഹിത് പറഞ്ഞു.
“ഞാൻ റൺ-അപ്പ് ആരംഭിച്ചു, പക്ഷേ മഹി ഭായ് എന്നെ വിളിച്ചിട്ടില്ലെന്നും പകരം ഈശ്വറിനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. ഞാൻ റൺ-അപ്പ് ആരംഭിച്ചതിനാൽ ഞാൻ ബൗളിംഗ് തുടരണമെന്ന് അമ്പയർ എന്നോട് പറഞ്ഞു. മഹി ഭായ് ദേഷ്യപ്പെടുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തു. ആദ്യ പന്തിൽ തന്നെ യൂസഫ് പത്താനെ പുറത്താക്കാൻ എനിക്ക് കഴിഞ്ഞു. ആഘോഷ വേളയിൽ പോലും മഹി ഭായ് അപ്പോഴും എന്നോട് ദേഷ്യപ്പെട്ടു.”
“ഞാൻ അദ്ദേഹവുമായി നിരവധി ഓഫ്-ഫീൽഡ് അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പഠിപ്പിക്കുന്നത് ശരിക്കും ആസ്വദിക്കുന്നു, നിങ്ങൾ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴെല്ലാം, ക്രിക്കറ്റിനെക്കുറിച്ച് മാത്രമല്ല, വിലപ്പെട്ട ജീവിത പാഠങ്ങളും നിങ്ങൾ പഠിക്കുന്നു. കായികരംഗം ഒരു ദയയുള്ള വ്യക്തിയെ എങ്ങനെ രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം കാണിച്ചുതരുന്നു,” അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീം സെറ്റപ്പിൽ നിന്ന് പുറത്തായ മോഹിത് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്.













Discussion about this post