സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ആണ് സിപിഎമ്മുമാർക്കെതിരെ രംഗത്തെത്തിയത്. ആരോപണങ്ങൾ ഉന്നയിച്ചുള്ള ഇദ്ദേഹത്തിന്റെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.
സിപിഎം നേതാക്കൾ ഒരു ഘട്ടംകഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുന്നു എന്നാണ് ശരത് പ്രസാദിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്. ഏരിയാ സെക്രട്ടറിക്ക് പരമാവധി 10,000 രൂപ പിരിവ് നടത്തിയാൽ മാസം കിട്ടുന്നു.ജില്ലാ വീഡിയോ ആയാൽ അത് മാസം 25,000 രൂപയ്ക്ക് മുകളിലാകും.എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
എംകെ കണ്ണന് കോടാനുകോടിയുടെ സ്വത്തുണ്ട്, ഇവരൊക്കെ രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടവരാണ്. തൃശൂർ റൗണ്ടിൽ മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയ ആളായിരുന്നു, അപ്പർക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്നയാളാണ് എസി മൊയ്തീനെന്നും ശരത് പ്രസാദ് ആരോപിക്കുന്നു.
Discussion about this post