വർഷം 2011 , എട്ട് വർഷത്തിന് ശേഷം ഇന്ത്യ ആദ്യമായി ഒരു ലോകകപ്പ് ഫൈനലിൽ കളിക്കുന്നു. എതിരാളികൾ ആയി എത്തുന്നത് ശ്രീലങ്ക. പക്ഷേ 2003 ലെ ഫൈനലിൽ ഓസ്ട്രേലിയയുടെ കൈകളാൽ നേരിട്ട പരാജയം ആ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഓർത്തു. ഇനി ഒരു തോൽവി ഇന്ത്യൻ ആരാധകർ താങ്ങാത്ത അവസ്ഥ. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയർത്തിയ മികച്ച സ്കോർ പിന്തുടരുമ്പോൾ ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോറർമാരായ സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഏഴ് ഓവറിനുള്ളിൽ ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയതോടെ ഇന്ത്യൻ ക്യാമ്പിൽ ഭയം കൂടി.
ഗൗതം ഗംഭീറിനൊപ്പം ക്രീസിൽ 22 കാരനായ കോഹ്‌ലിയെ എത്തുന്നു. ഇരുവരും ഇന്ത്യയെ അപകടകരമായ അവസ്ഥയിൽ നിന്ന് കരകയറ്റുന്നു. നിർണായകമായ 83 റൺസിന്റെ ഒരു കൂട്ടുകെട്ട് ഇരുവർക്കും കെട്ടിപ്പടുക്കാൻ കഴിഞ്ഞു. ബാക്കിയുള്ളത് ചരിത്രമാണ്. എന്നിരുന്നാലും അടുത്തിടെ മലിംഗ പിച്ചിലേക്ക് കാലെടുത്തുവച്ചപ്പോൾ മലിംഗയുടെ കാൽവിരലുകൾ തകർക്കുന്ന യോർക്കറുകൾ കണ്ട് താൻ ഭയപ്പെട്ടിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു
” അന്നത്തെ ഫൈനലിൽ ലസിത് മലിംഗയുടെ യോർക്കർ നേരിടാൻ എനിക്ക് ഭയമായിരുന്നു. അയാളെ കണ്ടപ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു! പക്ഷേ 2-3 പന്തുകൾക്ക് ശേഷം ഞാൻ സ്ഥിരത നേടി,”കോഹ്‌ലി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്തായാലും അന്ന് 35 റൺ നേടിയ കോഹ്‌ലി ദിൽഷന്റെ പന്തിലാണ് മടങ്ങിയത്. ശേഷം ധോണി- യുവരാജ് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
Discussion about this post