2025 ഏഷ്യാ കപ്പിനുള്ള ടി20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമായത് കൊണ്ടാണെന്ന് മുൻ താരം മനോജ് തിവാരി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു ഗിൽ.
കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഗിൽ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുകയും ചെയ്‌തു. എന്നിരുന്നാലും ഗില്ലിനെ ശേഷം ടി 20 ടൂർണമെന്റുകളിൽ അധികമൊന്നും കണ്ടിട്ടില്ല. താരത്തിന്റെ സാന്നിധ്യം കൂടുതലായി ഏകദിന, ടെസ്റ്റ് ടീമുകളിൽ മാത്രമായി ഒതുങ്ങി.
എന്നാൽ 2026 ലെ ടി20 ലോകകപ്പോടെ, ഏഷ്യാ കപ്പിനുള്ള ടീമിൽ ബാറ്റ്‌സ്മാനെ തിരിച്ചുകൊണ്ടുവരാൻ സെലക്ടർമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സഞ്ജു സാംസണെ ബാറ്റിംഗ് ഓർഡറിൽ ഓപ്പണിങ്ങിൽ നിന്ന് താഴോട്ട് താഴ്ത്തി. “ഗിൽ ഒരു മികച്ച ബാറ്റ്സ്മാനാണ്, ഇന്ത്യയ്ക്കും ഐപിഎല്ലിൽ ഗുജറാത്തിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഐപിഎല്ലിൽ ബാറ്റ്സ്മാൻ എന്ന നിലയിലും നായകൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു,” തിവാരി ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.
“സിംബാബ്‌വെയിൽ അഭിഷേക് ശർമ്മയെയും സാംസണെയും ഞങ്ങൾ കണ്ടു. ബംഗ്ലാദേശിനെതിരെ അവർ നല്ല തുടക്കങ്ങൾ നൽകി. ടി20 ക്രിക്കറ്റിൽ ടീം മുമ്പ് ഒരിക്കലും അത്തരം ആക്രമണ മനോഭാവം കാണിച്ചിട്ടില്ല. രണ്ട് കളിക്കാരും നിങ്ങൾക്ക് തുടക്കം നൽകി, സെഞ്ച്വറികൾ നേടി, മത്സരങ്ങൾ വിജയിപ്പിച്ചപ്പോൾ, നിങ്ങൾ എന്തിനാണ് ശുഭ്മാൻ ഗില്ലിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്? കാരണം, ഗംഭീർ പറയുന്നത് കേൾക്കുന്ന ഒരു ക്യാപ്റ്റനെ അവൻ ടീമിൽ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഏഷ്യാ കപ്പിലെ രണ്ട് മത്സരങ്ങളിലും ഗിൽ തന്നെയാണ് ഓപ്പണിങ് സ്ഥാനത്ത് അഭിഷേകിനൊപ്പം ഇറങ്ങിയത്.
https://www.youtube.com/shorts/JxlMoMhdiIQ












