മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസയച്ച് കോടതി. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടന് നോട്ടീസ് അയച്ചത്. ഒക്ടോബർ 27 ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് തുടർനടപടിയായാണ് നടന് സമൻസയച്ചത്.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. കരണത്തടിച്ചെന്നും ഉണ്ണി മുകുന്ദൻ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പ്രഥമവിവരറിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഉണ്ണി മുകുന്ദൻ വിപിനെ മർദിച്ചതിന് തെളിവില്ലെന്നാണ് കുറ്റപത്രം.
ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post