ഗായകൻ ജി വേണുഗോപാലന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. ജി വേണുഗോപാൽ തന്നെയാണ് വിവാഹവാർത്ത പുറത്ത് വിട്ടത്. സോഷ്യൽ മീഡിയയിൽ മകൻ അരവിന്ദിന്റെയും ഭാവി വധുവിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകരെ വിവരമറിയിച്ചത്. നടിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു.
ജി വേണുഗോപാലിന്റെ കുറിപ്പ്
അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു.
ഞങ്ങൾക്ക് ഒരു മകൾ കൂടി .
‘സ്‌നേഹ ‘.
കല്യാണ തീയതിയും മറ്റു കാര്യങ്ങളും വഴിയേ അറിയിക്കാം.
ഇതേ ഇടത്തിലൂടെ.
അച്ഛൻ ജി വേണുഗോപാലിനെ പോലെ സിനിമയിലെ പിന്നണിഗായകനായ അരവിന്ദ് വേണുഗോപാൽ 2011 ൽ് ശ്രീനിവാസ് സംഗീതം നൽകിയ ദി ട്രെയിൻ എന്ന ചിത്രത്തിലെ ‘ചിറകിങ്കു വനമിങ്കു’ എന്ന ഗാനത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. അതിനുശേഷം നത്തോലി ഒരു ചെറിയ മീനല്ല , ഏഞ്ചൽസ് , സൺഡേ ഹോളിഡേ , ലൂക്ക , ഹൃദയം തുടങ്ങിയ വിവിധ മലയാള ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട് . സംവിധായിക അഞ്ജലി മേനോന്റെ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം കൂടെയിൽ പ്രവർത്തിച്ചു .
Discussion about this post