ആരാധകരുടെ ഏറെനാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി തിരികെയെത്തുന്നു. ചികിത്സ കഴിഞ്ഞ് വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്. കഴിഞ്ഞമാസം അദ്ദേഹം പൂർണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിർമാതാവ് ആന്റോ ജോസഫും ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടിയെത്തുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി ഒക്ടോബർ ആദ്യവാരം മമ്മൂട്ടിയെത്തും.സിനിമയിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണിത്.ഹൈദരാബാദ്, ലണ്ടൻ, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനുള്ളത്.
Discussion about this post