കോതമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് ഇന്നേക്ക് 100 ആണ്ട്. രാജ്യത്തെ സ്വയം സേവകരെല്ലാം ആഘോഷനിറവിലാണ്. കേരളത്തിൽ ആയിരത്തി അറന്നൂറോളം മേഖലകളിൽ പഥസഞ്ചലനവും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ശതാബ്ദി ദിനത്തിൽ രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഗണവേഷം ധരിച്ചതിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. മൂവാറ്റുപുഴ സ്വദേശി ദീപു നാരായണൻ്റെയും കോതമംഗലം സ്വദേശിനി സംഗീത എസ് നായരുടെയും മകൻ നീൽ കേദാറാണ് ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ ഗണവേഷത്തിൽ പങ്കെടുത്ത് വ്യത്യസ്തനായത്.
തൃക്കാരിയൂരിയൂർ മണ്ഡലത്തിലെ തുളുശേരിയിൽ വെച്ച് നടന്ന രാഷ്ടീയ സ്വയംസേവക സംഘത്തിൻ്റെ വിജയദശമി പരിപാടിയിലാണ് ഈ കൊച്ചു സ്വയംസേവകൻ പങ്കെടുത്തത്. ശതാബ്ഗി വർഷത്തിൽ തൻ്റെ മകനെ ഗണവേഷത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. അച്ഛനായ ദീപു മൂവാറ്റുപുഴയിലെ വിജയദശമി
പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ട് അമ്മയും മുത്തച്ഛനും, മുത്തശ്ശിക്കുമൊപ്പമാണ് ഈ കുഞ്ഞ് സ്വയംസേവകൻ പങ്കെടുത്തത്.
രാഷ്ട്ര സേവനം ചെയ്യാനായി തങ്ങളുടെ മകൻ ഒരു സ്വയംസേവകനായി വളരണമെന്നാണ് ആഗ്രഹം. ഈ ശതാബ്ദി വർഷത്തിൽ ഗണവേഷത്തിൽ പങ്കെടുക്കാൻ സാധിച്ച തങ്ങളുടെ മകൻ ഭാഗ്യം ചെയ്തവനാണെന്നും മാതാപിതാക്കൾ പറഞ്ഞു
Discussion about this post