കൊളംബോയിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയുടെ വനിതാ ലോകകപ്പ് മത്സരത്തിലും, ഏഷ്യാ കപ്പിലെ വിവാദം വ്യാപിച്ചേക്കാമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സാബ കരിം. ഏഷ്യാ കപ്പിൽ, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നല്കാൻ ഇന്ത്യ വിസമ്മതിക്കുക ആയിരുന്നു. കിരീടം നേടിയ ശേഷം, എസിസി പ്രസിഡന്റും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാനും ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു.
സാബ പറയുന്നത് ഇങ്ങനെ: “അതെ, ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വനിതാ ലോകകപ്പിൽ പോലും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത് ഒരു പ്രധാന മത്സരമാകുന്നത്. ഇന്ത്യ മുമ്പ് നിരവധി മത്സരങ്ങളിൽ പാകിസ്ഥാനെ നേരിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ മത്സരത്തിന് പ്രാധാന്യം കൂടുന്നു.”
ഇന്ന് നടക്കാനിരിക്കുന്ന പോരിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ഹർമൻപ്രീത് കൗറും സംഘവും നൽകില്ല എന്നും അവർ സൂര്യകുമാറിനെ പോലെ തന്നെ പെരുമാറും എന്ന് പറഞ്ഞ സാബയുടെ വാക്കുകൾ ഇങ്ങനെ: “ഇന്ത്യൻ ടീം മാനേജ്‌മെന്റും കളിക്കാരും അത്തരം സാഹചര്യങ്ങൾക്ക് തയ്യാറായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ഈ പ്രശ്‌നങ്ങൾ അവരുടെ മനസ്സിൽ ഭാരപ്പെടുമ്പോഴും അവർക്ക് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ അത്ര നല്ല എതിരാളി അല്ല എങ്കിലും ആരെയും വിലകുറച്ച് കാണില്ല എന്ന് തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ പറയുന്നത്.
Discussion about this post