2008 ലെ കുപ്രസിദ്ധമായ സ്ലാപ്പ്ഗേറ്റ് സംഭവത്തിന്റെ വീഡിയോ അടുത്തിടെ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്കിന് നൽകിയ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയെ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് വിമർശിച്ചു. 2008 ഐപിഎൽ സീസണിൽ നടന്ന കിംഗ്സ് ഇലവൻ പഞ്ചാബ് – പഞ്ചാബ് കിങ്‌സ് മത്സരത്തിന് ശേഷമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തിന് അടിക്കുക ആയിരുന്നു.
ഹർഭജന്റെ അടി കിട്ടിയതിന് ശേഷം ശ്രീശാന്ത് കരയുന്നതും ശേഷം പഞ്ചാബ് ഉടമ പ്രീതി സിന്റയും നായകൻ യുവരാജും താരത്തെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നു ഇത്രയും നാളും ആളുകൾ കണ്ടിരുന്നത്. എന്നാൽ ക്ലാർക്കുമൊത്തുള്ള അഭിമുഖത്തിൽ പുറംലോകം ഇതുവരെ കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിടുക ആയിരുന്നു.
“സത്യം പറഞ്ഞാൽ എന്തിനാണ് അയാൾ അത് പരസ്യമാക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. അതിന് പിന്നിലെ ഉദ്ദേശ്യം എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. അത് പുറത്തുവരാതിരുന്നെങ്കിൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു, കാരണം അതിന്റെ ആവശ്യമില്ലായിരുന്നു. വീഡിയോ പുറത്തുവന്നപ്പോൾ എനിക്ക് സങ്കടമാണ് തോന്നിയത്. അദ്ദേഹം മദ്യപിച്ച സമയത്താണ് അത് ചെയ്തതെന്ന് തോന്നുന്നു. ഞാൻ അവരുടെ സ്ഥാനത്തായിരുന്നെങ്കിൽ, അത്തരമൊരു വീഡിയോ പുറത്തുവരാൻ അനുവദിക്കില്ലായിരുന്നു.”
ആ മത്സരത്തിൽ ഹർഭജൻ ആയിരുന്നു മുംബൈ നായകൻ. പഞ്ചാബിനെതിരെ മുംബൈ 66 റൺസിന് പരാജയപ്പെട്ടിരുന്നു. അന്നത്തെ സംഭവത്തിന് പിന്നാലെ 2008 ലെ ഐപിഎൽ സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ഓഫ് സ്പിന്നറെ സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post