1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഉസ്താദിൽ കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥയാണ് പറഞ്ഞിരിക്കുന്നത്. മോഹൻലാലിനൊപ്പം ദിവ്യ ഉണ്ണി, വിനീത്, ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് ഏറെ ആരാധകരുണ്ട്. അനിയത്തിയുടെ മുന്നിൽ പാവം ഒരു ഏട്ടനായ പരമേശ്വരന്റെ മറ്റൊരു മുഖമായ ഉസ്താദ് ആരാണെന്നും അയാളുടെ ഇരട്ട മുഖം ആളുകൾ അറിയുമോ എന്നുള്ളതുമൊക്കെയാണ് ഈ ചിത്രത്തിലെ ചോദ്യങ്ങൾ.
മോഹൻലാൽ തകർത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും മനോഹരമാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയാളിൽ സംവിധാനം ചെയ്ത ചിത്രം സാധാരണയുള്ള സിബി മലയിൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രമേയമായിരുന്നു. ഒരു നിർമ്മാതാവിന് വേണ്ടി തങ്ങൾ മോഹൻലാലിനെ വെച്ച് ഒരു സബ്ജക്ട് വെച്ച് ഒരു സബ്ജെക്ട് സിബിയും രഞ്ജിത്തും ആലോചിച്ചു. എന്നാൽ സിബിയെ ഒഴിവാക്കി മറ്റൊരു സംവിധായകനെ നിയമിക്കാൻ നിർമ്മാതാവ് മോഹൻലാലിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കൊടുത്ത മറുപടി തന്നെ ഞെട്ടിച്ചു എന്നും പറയുകയാണ് സിബി മലയാളി ഒരു അഭിമുഖത്തിൽ, വാക്കുകൾ ഇങ്ങനെ:
” ഞാനും രഞ്ജിത്തും മോഹൻലാലിനെ വെച്ച് ഉസ്താദ് പ്ലാൻ ചെയ്യുന്ന സമയം. ഞങ്ങൾക്ക് ഒരു നിർമാതാവ് ഉണ്ടായിരുന്നു. ഒരു ദിവസം മോഹൻലാൽ എന്നെ വിളിച്ചിട്ട് പറഞ്ഞു, നിങ്ങൾ ഉദ്ദേശിച്ച നിർമ്മാതാവിനെ വെച്ചിട്ട് നമ്മൾ ഈ സിനിമ ചെയ്യുന്നില്ല. കാരണം മനസിലാകാതെ നിന്ന എന്നോട് ലാൽ ഇങ്ങനെ പറഞ്ഞു ‘ നിങ്ങളെ മാറ്റി മറ്റൊരു സംവിധായകനെ ഈ ചിത്രത്തിൽ കൊണ്ടുവരാൻ അയാൾ ആവശ്യപ്പെട്ടു, അപ്പോൾ ഇത് ഞാൻ സിബിക്ക് കൊടുത്തിരിക്കുന്ന ഡേറ്റ് ആണ്. നിങ്ങൾക്ക് പറ്റില്ല എങ്കിൽ നിങ്ങൾ മാറുക’ ഇങ്ങനെ പറഞ്ഞ ലാൽ പുതിയ നിർമ്മാതാവിനെ നോക്കാൻ എന്നോട് പറഞ്ഞു.”
” ഞാൻ രഞ്ജിത്തിനെ വിളിച്ച് ഈ കാര്യം പറയുമ്പോൾ അദ്ദേഹവും ഷാജി കൈലാസും ചേർന്ന് ഈ ചിത്രം നിർമിക്കാം എന്നാണ് രഞ്ജിത് എന്നോട് പറഞ്ഞത്. അങ്ങനെ ആ പടം തുടങ്ങി. ക്ലൈമാക്സ് രംഗങ്ങളാണ് ഇതിൽ ആദ്യം ഷൂട്ട് ചെയ്തത്. മോഹൻലാൽ നായകനായ കമൽ ചിത്രം അയാൾ കഥ എഴുതുകയാണ് ഷൂട്ടിങ് അപ്പോൾ ദുബായിൽ നടക്കുക ആയിരുന്നു. ക്യാമറ യൂണിറ്റ് അടക്കം ദുബായിൽ ഉള്ളതിനാൽ ഞങ്ങൾ ക്ലൈമാക്സ് ആദ്യമേ എടുത്തു.”
വാക്ക് പറഞ്ഞാൽ അത് വാക്കാണ് എന്ന് പൊതുവെ പറയാറുണ്ട്. മോഹൻലാലിന്റെ കാര്യത്തിൽ അത് 100 % ശരിയാണ്.
Discussion about this post