ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈയിലാണ് താരം പരിശീലനം നടത്തുന്നത്. അതിനിടെ പരിശീലനം നടത്തുന്ന തന്നെ കാണാനെത്തിയ കൊച്ചുകുട്ടിയെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെതിരെ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രോഷം പ്രകടിപ്പിച്ചു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുൻ ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരുടെ സാന്നിധ്യത്തിലായിരുന്നു രോഹിത്തിന്റെ പരിശീലന സെഷൻ നടന്നത്. ആ സമയത്ത് ആരാധകരോട് രോഹിത്തിന് അടുത്തേക്ക് വരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. എന്നിരുന്നാലും, രോഹിത്തിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കുട്ടിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തള്ളിമാറ്റുക ആയിരുന്നു.
സുരക്ഷാ ജീവനക്കാരന്റെ പ്രവൃത്തികളിൽ അസ്വസ്ഥനായ രോഹിത് അദ്ദേഹത്തോട് ദേഷ്യപെടുന്നതും കുട്ടിയെ തന്റെ അടുത്തേക്ക് വിടാൻ പറയുന്നതും വിഡിയോയിൽ കാണാം. രോഹിത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി അനവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട്. ഇതുകൊണ്ടൊക്കെയാണ് താരത്തിന് ഇത്ര ഫാൻ ബേസ് എന്നും ആളുകൾ പറയുന്നു.
ഗില്ലിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയൻ മണ്ണിൽ കളത്തിലിറങ്ങാൻ പോകുന്ന രോഹിത് മികവ് കാണിക്കും എന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
https://twitter.com/i/status/1976678823631483063
Discussion about this post