വേണു നാഗവള്ളിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് അർത്ഥം. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, എന്നിവരോടൊപ്പം ജയറാം പാർവതി, മാമുക്കോയ, ഫിലോമിന, , സുകുമാരി, ജഗന്നാഥ വർമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ അഭിനയിച്ച ചിത്രം സൂപ്പർഹിറ്റായിരുന്നു.
തന്റെ ജീവിതത്തിന് യാതൊരു അർത്ഥവുമില്ലാത്തിനാൽ താൻ ആത്മഹത്യ ചെയ്യുന്നത് ആണ് നല്ലതെന്ന് തീരുമാനിക്കുന്ന ബെൻ നരേന്ദ്രൻ എന്ന കഥാപാത്രം അതിനായി റെയിൽ പാളത്തിൽ കിടക്കുന്നു. ട്രെയിൻ വന്ന് ഇടിക്കുന്നത് കാത്തുകിടക്കുന്ന അയാൾ ഇതേ ഉദ്ദേശവും തൊട്ടപ്പുറത്ത് കിടക്കുന്ന ജനാർദ്ദനൻ ( ജയറാം കഥാപാത്രത്തെ കാണുന്നു). താൻ മരിക്കാൻ കിടക്കുന്ന സമയത്ത് തന്നെ ഇവിടെയെത്തിയ ജയാരം കഥാപാത്രത്തിന്റെ കഥ മമ്മൂട്ടി കേൾക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.
ചിത്രത്തിലെ വളരെ രസകരമായ എന്നാൽ അപകടം പിടിച്ച ഒന്നായിരുന്നു റെയിൽവേ ട്രാക്കിൽ ഇവർ മരിക്കാൻ കിടക്കുന്ന രംഗം. ആ സമയത്ത് റെയിൽവേയിൽ നിന്നും അനുവാദമൊക്കെ മേടിച്ചാണ് ഈ രംഗം ഷൂട്ട് ചെയ്തത്. എന്നാൽ ട്രെയിൻ വരുന്ന സ്പീഡിനെക്കുറിച്ച് ജയറാമിന് വലിയ ധാരണ ഒന്നും ഇല്ലായിരുന്നു. ആ സമയത്ത് മമ്മൂട്ടി നടത്തിയ ഇടപെടലിനെക്കുറിച്ചാണ് സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ സംസാരിച്ചത്:
” റെയിൽവേയിൽ നിന്നും അനുവാദമൊക്കെ മേടിച്ചാണ് ഈ രംഗം ഷൂട്ട് ചെയ്തത്. ജയറാമിന് ഈ ട്രെയിനിന്റെ വേഗതയെക്കുറിച്ചൊന്നും അപ്പോൾ വലിയ ധാരണ ഇല്ലായിരുന്നു. അയാൾ അഭിനയിച്ചങ്ങോട്ട് തകർക്കുക ആയിരുന്നു. ട്രെയിൻ വരുന്നതിന് മുമ്പ് മമ്മൂട്ടി ജയറാം കഥാപാത്രത്തെ തള്ളി മാറ്റുന്നത് ആണ് സീൻ. ട്രെയിൻ സ്പീഡിനെക്കുറിച്ച് അറിയാവുന്ന മമ്മൂട്ടി ജയറാമിനെ വേഗം തള്ളി മാറ്റാൻ ശ്രമിക്കുംതോറും അദ്ദേഹം ട്രാക്കിലേക്ക് കൂടുതൽ കൂടുതൽ കയറി. അപകടം മണത്ത മമ്മൂട്ടി -‘ ജയറാമേ മമ്മൂട്ടിയാടാ പറയുന്നത് മാറെടാ’ എന്ന് പറഞ്ഞാണ് തള്ളിമാറ്റിയത്. ആ സീസൺ കഴിഞ്ഞപ്പോൾ മമ്മൂട്ടി ശരിക്കും കരഞ്ഞു. അയാൾ അത്രത്തോളം പേടിച്ചിരുന്നു. ശേഷം ജയാറാമിനെ കുറെ തെറിയും പറഞ്ഞു”
മമ്മൂട്ടി- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ എല്ലാവരുടെയും പ്രിയ ചിത്രങ്ങളിൽ ഒന്നാണ് അർത്ഥം.
Discussion about this post