അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്നലെ കേന്ദ്രസർക്കാരിന് നിവേദനം അയച്ചു. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. പിന്നിൽ വൻ ഗൂഢാലോചന നടക്കുന്നു. വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല. ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മന്ത്രി വാസവന്റെ രാജി നിർബന്ധമെന്നും. 24 , 25 തീയതികളിൽ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 24 ന് വൈകുന്നേരം തുടങ്ങി 25 വരെ നീണ്ടുനിൽക്കും. 10000 കണക്കിന് പ്രവർത്തകർ പങ്കെടുക്കും. എൻഡിഎ പ്രവർത്തകർ 280 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. PM ശ്രീയെ കെ സി വേണുഗോപാൽ കോമഡി പറയുകയാണോ. പി എം ശ്രീയെ പറ്റി KC വേണുഗോപാൽ പഠിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Discussion about this post