കേരളത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജൻ. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും,മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. സംസ്ഥാനം ഒരു പുതിയ നാടായി, രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഈ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുകയാണ്. ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തോടൊപ്പമാണ് ജനങ്ങൾ നിലകൊള്ളുന്നത്. ഇവിടെ കുറെ ആളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാൻ പുറപ്പെട്ടാലും കേരളത്തിൽ അവർ ആരും ഇനി മുഖ്യമന്ത്രി ആകാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ലെന്നായിരുന്നു ഇപി ജയരാജന്റെ വാക്കുകൾ.
ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞു കയറ്റക്കാരാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയിൽ നടന്നത്. അക്രമി സംഘത്തിൽ ഡിവൈഎഫ്ഐക്കാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണം. സമരം ചെയ്തവർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു
Discussion about this post