വിവാഹപ്രായം എന്നൊന്നില്ല,എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടികൾ തന്നെയായിരിക്കണമെന്ന് നടിയും അവതാരകയുമായ ജുവൽ മേരി. പാട്രിയാർക്കി മൂലം സ്ത്രീകൾ മാത്രമല്ല,പുരുഷന്മാരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും എന്നാലത് അവർ തിരിച്ചറിയുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു. പട്ടികളെ പോലെ അനുസരണ ഉള്ളവർ ആകാനാണ് കുടുംബം പെൺകുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെൺകുട്ടികൾ പഠിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
ഏത് പ്രായം മുതൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്നത് സംബന്ധിച്ച് ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ്. ഏഴ് വയസ് മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്പത് വയസ് മുതൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്നത് ലീഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. പത്താം വയസിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്?. എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല. ഓരോ രാജ്യത്തും ഓരോ സ്‌കെയിലുണ്ട്. അത് ആര് മറികടക്കുന്നുവോ അവരെയൊക്കെ കെട്ടിച്ച് വിടുന്നു. എനിക്ക് ഇതുവരെയും ഇതിന്റെ ഒരു പരിപാടി മനസിലായിട്ടില്ലെന്ന് ജുവൽ മേരി പറയുന്നു.
സ്ത്രീകൾക്ക് മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ട പ്രഷറുകൾ ആൺകുട്ടികൾക്കുമുണ്ട്. അവർക്ക് അറിയില്ല അവർ എത്ര വലിയ കുഴിയിലാണ് ഉള്ളതെന്ന്. ഞങ്ങളെ ആര് നോക്കുമെന്നും ഞങ്ങളെ ആര് മനസിലാക്കുമെന്നും എന്നോട് ഇപ്പോഴും എന്റെ ആൺ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ഒരു പ്രായം കഴിയുമ്പോൾ ഞാൻ സമ്പാദിച്ച് ഒരു പെണ്ണിനെ നോക്കണം, പിള്ളേരെ നോക്കണം, അവളുടേയും എന്റേയും മാതാപിതാക്കളെ നോക്കണം, വീട് വെക്കണം, കാറ് വാങ്ങണം ഈ ചിലവും ബാധ്യതയും പുരുഷന്മാരുടെ തലയിൽ കൊണ്ടുപോയി ഇട്ടിട്ടുള്ളത് പാട്രിയാർക്കിയാണ്. ഇതൊന്നും പുരുഷന്മാർ പോലും മനസിലാക്കുന്നില്ലെന്ന് താരം ചൂണ്ടിക്കാട്ടി.
കുടുംബത്തിൽ പട്ടിയെ പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളെയും ട്രെയിൻ ചെയ്യിക്കുന്നത്. വാലാട്ടി നിൽക്കണം,യജമാനൻ വരുമ്പോൾ എഴുന്നേറ്റ് കുമ്പിടണം,അവരുടെ പുറകേ മണപ്പിച്ച് നടക്കണം,അവർ എന്ത് എറിഞ്ഞ് തന്നാലും തിരിച്ച് കൊണ്ടുപോയി കൊടുക്കണം എന്ന രീതിക്കാണ് ട്രെയിൻ ചെയ്യുന്നത്. പക്ഷേ നമ്മുടെ വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ അത് ഇത്തരത്തിലൊന്നും പെരുമാറില്ല.പൂച്ച മേശയിലേക്ക് ഒന്നും കൊണ്ട് വരുന്നില്ല. പൂച്ച പൂച്ചയായി തന്നെയിരിക്കും. നമുക്തിനെ സ്‌നേഹിക്കണമെങ്കിൽ അങ്ങോട്ട് പോയി കൊഞ്ചിക്കും. തലോടി കഴിയുമ്പോൾ ക്യാറ്റ് കൂടുതൽ സെക്‌സിയായി കിടക്കും. അവിടെയാകെ പാറി നടക്കും. അതിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും ഒരു പൂച്ചയായിരിക്കണം കെട്ടിച്ച് വിടുന്ന വീട്ടിൽ എന്നും ജുവൽ മേരി പറയുന്നു.













Discussion about this post