ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 -ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കന്മദം. വിശ്വനാഥനും ഭാനുമതിയും സഹോദരിമാരും സ്വാമി വേലായുധയും മുത്തശ്ശനും മുത്തശ്ശിയും ജോണിയുമൊക്കെ മലയാള സിനിമ പ്രേമികളുടെ മനസിൽ വലിയ സ്ഥാനമാണ് ഉള്ളത്.
മോഹൻലാലിന്റെ വിശ്വനാഥനും മഞ്ജുവിന്റെ ഭാനുമതിയുമാണ് പ്രധാന കഥാപാത്രങ്ങൾ എങ്കിലും ചിത്രത്തിൽ കൈയടികൾ ഏറ്റുവാങ്ങിയ മറ്റൊരു കഥാപാത്രം ലാൽ അവതരിപ്പിച്ച ജോണി ആയിരുന്നു. വിശ്വനാഥന്റെ കൂട്ടുകാരനായ ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായ ജോണി നിറഞ്ഞാടി. പക്ഷെ തന്റെ ആ ചിത്രത്തിലെ അഭിനയം മോശമായിരുന്നു എന്നും മോഹൻലാൽ അത്രത്തോളം നന്നായി അഭിനയിച്ച ചിത്രത്തിൽ തന്റെ അഭിനയത്തെക്കുറിച്ച് ലാൽ പറഞ്ഞ വാക്ക് ഇങ്ങനെ:
” ആ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് സങ്കടമാണ്. എത്രത്തോളം നന്നായി ചെയ്യാവുന്ന കഥാപാത്രമായിരുന്നു അത്. അത് വളരെ മോശമായിട്ടാണ് ചെയ്തത് എന്ന് ഇപ്പോൾ കാണുമ്പോൾ തോന്നുന്നു. മുഖത്തെ ഭാവങ്ങൾ ഒകെ മെച്ചപ്പെടുത്താം എന്ന് ഇപ്പോൾ തോന്നുകയാണ്. അപ്പുറത്ത് ലാൽ അത്ര മികച്ചതായി ചെയ്തപ്പോൾ ആണ് എന്റെ കഥാപാത്രത്തിന്റെ ദയനീയത മനസിലാകുന്നത്. ചിലർ പറയും ഞാൻ മോഹൻലാലിനേക്കാൾ അതിൽ തിളങ്ങി എന്നൊക്കെ. അത് എഴുത്തുകാരൻ ലോഹിയുടെയും നിർമ്മാതാവായിട്ടും എനിക്ക് അങ്ങനെ ഒരു സ്പേസ് തന്ന മോഹൻലാലിന്റെയും മനസാണ്. ചില നടന്മാർ അങ്ങനെ ഒന്നും സമ്മതിക്കില്ല. പക്ഷെ മോഹൻലാലിന് അതൊന്നും പ്രശ്നം അല്ലായിരുന്നു.”
ഇതേ ലാലിൻറെ സംവിധാനത്തിൽ പിറന്ന വിയറ്റ്നാം പോലെ ഉള്ള ചിത്രങ്ങൾ മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളാണ് എന്നുള്ളതും ശ്രദ്ധിക്കണം.













Discussion about this post