ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുന്നതിനിടെ മഹേന്ദ്ര സിംഗ് ധോണി തനിക്ക് നൽകിയ ഉപദേശം ജീവിതത്തിൽ വളരെ വിലപ്പെട്ടത് ആയി സൂക്ഷിക്കുന്നു എന്ന് പഞ്ചാബ് കിങ്‌സ് താരം നെഹാൽ വധേര പറഞ്ഞു. ഒരു സാധാരണക്കാരനും മികച്ച കളിക്കാരനും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ ധോണി വിരാട് കോഹ്‌ലിയുടെ ഉദ്ധാരണം ഉപയോഗിച്ചതായി താരം വെളിപ്പെടുത്തി.
തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ വധേര പറഞ്ഞു:
“ഞാൻ ചെന്നൈയുമായത്തുള്ള മത്സരത്തിന് ശേഷം മഹി ഭായിയുടെ മുറിയിൽ പോയിരുന്നു. ഞങ്ങൾ അവിടെ ചായ കുടിക്കുകയായിരുന്നു, അദ്ദേഹം ചോദിച്ചു – ഒരു സാധാരണ കളിക്കാരനും മികച്ച കളിക്കാരനും തമ്മിലുള്ള വ്യത്യാസം എന്താണ്? നിങ്ങൾ എന്തിനാണ് വിരാട് കോഹ്‌ലിയെ ആരാധിക്കുന്നത്? അങ്ങനെ കുറച്ചധികം കാര്യങ്ങൾ എനിക്ക് അദ്ദേഹം പറഞ്ഞു. താരങ്ങൾ വരുത്തുന്ന തെറ്റുകളെക്കുറിച്ചും തിരിച്ചുവരുന്നതിനെക്കുറിച്ചും ധോണി സംസാരിച്ചു.”
“എനിക്ക് ആ സന്ദേശം ഇഷ്ടപ്പെട്ടു. പ്രവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഞാൻ കൂടുതലായി പഠിക്കാൻ തുടങ്ങി. ഏതൊക്കെ മേഖലയിലാണ് കുറവുകൾ എന്ന് എനിക്ക് മനസിലായി” അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎൽ സീസണിൽ കോഹ്‌ലിയിൽ നിന്ന് കിട്ടിയ ഉപദ്ദേശവും പങ്കുവെച്ചു. “എന്റെ ആദ്യ സീസണിൽ ഞാൻ വിരാട് കോഹ്‌ലിയുമായി സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘വിരാട് ഭായ്, നിങ്ങൾ എന്റെ ബാറ്റിംഗ് കണ്ടു, ഞാൻ എന്താണ് പരിശീലിക്കേണ്ടത്? എവിടെയാണ് എന്റെ കുറവ്? ഞാൻ ആർസിബിക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. അന്നത്തെ മത്സരത്തിൽ ഞാൻ 21 റൺസ് നേടി, രണ്ട് സിക്സൊക്കെ അടിച്ചിരുന്നു’
“സിക്സ് നേടാൻ ഉള്ള കഴിവ് നിനക്ക് ഉണ്ടെന്നും വിക്കറ്റുകൾക്കിടയിൽ ഉള്ള ഓട്ടത്തിലും സ്ട്രൈക്ക് റോട്ടേറ്റ് ചെയ്തു കളിക്കുന്നതിലുമാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ബാറ്റിംഗ് നോക്കുമ്പോൾ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സിക്‌സ് അടിക്കാൻ കഴിയുമെന്ന് തോന്നുന്നു, അതിനാൽ നെറ്റ്സിൽ സിംഗിൾ ഒകെ എടുക്കുന്നതിൽ കൂടുതൽ പരിശീലിക്കുക. നിങ്ങൾക്ക് ഇഷ്ടാനുസരണം സിംഗിൾ എടുക്കാൻ കഴിയണം. അതിനുശേഷം, ഞാൻ ആ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങി, ”അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post