ചണ്ഡീഗഡ് : റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിൽ നിന്നുമാണ് രാഷ്ട്രപതി റാഫേലിൽ പറന്നത്. ഇന്ത്യൻ വ്യോമസേന രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി.
ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങും ചടങ്ങിൽ പങ്കെടുത്തു.
ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയായിരുന്നു രാഷ്ട്രപതിയുമായി പറന്ന വിമാനത്തിന്റെ പൈലറ്റ്. ഇന്ത്യൻ വ്യോമസേനയുടെ 17-ാം നമ്പർ സ്ക്വാഡ്രണായ ‘ഗോൾഡൻ ആരോസ്’ന്റെ കമാൻഡിംഗ് ഓഫീസർ ആണ് അമിത് ഗെഹാനി. രാഷ്ട്രപതി സഞ്ചരിച്ച ജെറ്റിനെ അകമ്പടി സേവിക്കാൻ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗും മറ്റൊരു വിമാനത്തിൽ പറന്നു.
2023-ൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30എംകെഐ യുദ്ധവിമാനത്തിൽ യാത്ര നടത്തിയിരുന്നു. അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ നിന്നും ആയിരുന്നു അന്ന് രാഷ്ട്രപതി പറന്നത്. മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ്-30എംകെഐ യുദ്ധവിമാനത്തിൽ യാത്ര നടത്തിയിട്ടുണ്ട്.









Discussion about this post