സാജന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗീതം. മമ്മൂട്ടി, മോഹൻലാൽ, ഗീത തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീത ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അവർ അപർണ, അഥീന എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പ്രശസ്ത നാടകകൃത്തായ യതീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത് എങ്കിൽ ജഗദീഷ് നായർ എന്ന നിഗൂഢ കഥാപാത്രമായിട്ടാണ് മോഹൻലാലെത്തുന്നത്.
മലയാളത്തിലെ രണ്ട് സൂപ്പർ നടൻമാർ അഭിനയിച്ച ചിത്രമായതിനാൽ തന്നെ ഈ സിനിമ ആ കാലത്ത് ശ്രദ്ധ നേടിയതാണ്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ സംവിധായകൻ സാജന് അത്ര നല്ല ഓർമ്മകൾ അല്ല. മമ്മൂട്ടിയുടെ ഒരു വാശി കാരണം മോഹൻലുമൊത്തുള്ള തന്റെ സൗഹൃദം നഷ്ടപ്പെടുത്തിയ സംഭവം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
വാക്കുകൾ ഇങ്ങനെ:
” ഗീതം ചിത്രം എനിക്ക് അത്ര ഓർമ്മകൾ അല്ല ഉള്ളത്. ആ സിനിമയിൽ ശരിക്കും മോഹൻലാൽ നിറഞ്ഞ് നിൽക്കുന്ന റോൾ ഒന്നും അല്ല. പക്ഷെ അതൊരു ശക്തമായ കഥാപാത്രമാണ്. അങ്ങനെ ഉള്ള റോളായതിനാൽ തന്നെയാണ് മോഹൻലാലിനെ ഞങ്ങൾ അതിലേക്ക് വിളിച്ചത്. എന്തായാലും സന്തോഷത്തിൽ തന്നെ ലാൽ അതിൽ അഭിനയിക്കാൻ സമ്മതിച്ചു.”
” മോഹൻലാൽ അഭിനയിക്കാൻ വരുന്നതിനാൽ തന്നെ ഗീതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഉള്ളൊരു രംഗം വളരെ കൊഴുപ്പിച്ചാണ് എടുത്തത്. ലാൽ ‘നോ നോ ഇറ്റ്‌സ് ടൂ ബാഡ്’ എന്നൊരു ഡയലോഗ് മമ്മൂട്ടിയോട് പറയുന്ന ഒരു സീൻ ഉണ്ടായിരുന്നു. വമ്പൻ കൈയടി കിട്ടേണ്ട രംഗമായിരുന്നു അത്. എന്നാൽ ആ സീൻ എടുത്തത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. തന്നെ ലാൽ കടത്തിവെട്ടുമോ എന്ന ആശങ്ക ആയിരുന്നു അയാൾക്ക്. അതോടെ ആ സീൻ കട്ട് ചെയ്തുകളയാൻ മമ്മൂട്ടി എന്നോട് പറഞ്ഞു. നിർവാഹം ഇല്ലാതെ വന്നതിനാൽ തന്നെ ഞാൻ അത് കട്ട് ചെയ്തു കളഞ്ഞു”
“ഡബ്ബിങ്ങിന്റെ സമയത്ത് ലാൽ ചോദിച്ചു ആ രംഗം എവിടെ എന്ന്. മമ്മൂട്ടി പറഞ്ഞിട്ടാണ് അത് കട്ട് ചെയ്ത് കളഞ്ഞതെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. അത് ഒഴിവാക്കി എന്ന് മാത്രം ഞാൻ ലാലിനോട് പറഞ്ഞു. എന്തായാലും ഡബ്ബിങ് കഴിഞ്ഞ ശേഷം ലാൽ പറഞ്ഞു നമ്മൾ തമ്മിൽ ഇനി കാണില്ല എന്ന്. ആ സംഭവത്തോടെ എനിക്ക് ഒരു നല്ല നടനെ നഷ്ടമായി.”
ഉദയനാണ് താരത്തിൽ മുകേഷ് ശ്രീനിയെ കൺവിൻസ് ചെയ്യുന്നത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന് ഉൾപ്പടെ പല കമെന്റുകളും വരുന്നുണ്ട്.













Discussion about this post