2025 ലെ ഐസിസി വനിതാ ലോകകപ്പ് വിജയത്തിന് ശേഷം, ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഒരു ചരിത്ര നിമിഷം പുനഃസൃഷ്ടിച്ചു. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ, ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടം ആഘോഷിക്കുമ്പോൾ ഇരുവരും ദേശിയ പതാക ദേശീയ പതാക ചേർത്തുപിടിച്ച് ഒരു ചിത്രത്തിന് പോസ് ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും പതാകയുമായി ആഘോഷിക്കുന്ന വൈകാരിക നിമിഷത്തെ പുനഃരാവിഷ്‌കരിക്കുകയാണ് ഇരുവരും ചെയ്തത്.
ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പുരുഷ ടീം ഐസിസി ട്രോഫി ഉയർത്തിയത് 2024 ടി 20 ലോകകപ്പിലൂടെയായിരുന്നു. അന്ന് ബാർബഡോസിൽ നടന്ന പോരിൽ ദക്ഷിണാഫ്രിക്കയെ തന്നെയാണ് ഇന്ത്യയും വീഴ്ത്തിയത് എന്നതാണ് കൗതുകം. ഏറെ നാളുകളായി ടീമിന്റെ നട്ടെല്ലായി നിന്ന രോഹിതും കോഹ്‌ലിയും വിജയത്തിന് ശേഷം കെട്ടിപിടിച്ചതും ദേശിയ പതാക ചേർത്തുപിടിച്ചതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ആയിരുന്നു.
വനിതാ ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഏറെ നാളുകളായി ടീമിന്റെ നട്ടെല്ലായി നിൽക്കുന്ന ഹർമനും സ്‌മൃതിയും എന്തുകൊണ്ടും അർഹിച്ച നേട്ടം തന്നെയായിരുന്നു ഈ ലോകകപ്പ് വിജയം. എന്തായാലും പുരുഷ ക്രിക്കറ്റിൽ കോഹ്‌ലിയും രോഹിതും ആണെങ്കിൽ വനിതകളിൽ അത് സ്‌മൃതിയും ഹർമനുമാണ്. അതിനാൽ തന്നെ ആ പുനഃരാവിഷ്‌കരണത്തിന് ചന്തമേറായിരുന്നു.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.













Discussion about this post