ഐപിഎ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അടുക്കുമ്പോൾ, ഡൽഹി ക്യാപിറ്റൽസും (ഡിസി) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള ” സഞ്ജു സാംസൺ” ഡീൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഐപിഎൽ 2026 ന് മുമ്പ് സഞ്ജു സാംസൺ റോയൽസ് വിടാൻ ആഗ്രഹിക്കുന്നുണ്ട്.
കഴിഞ്ഞ സീസൺ മുതൽ രാജസ്ഥാൻ റോയൽസുമായി സഞ്ജു അത്ര നല്ല ബന്ധമല്ല പങ്കിടുന്നത്. അതിനാൽ തന്നെ ടീം വിടാൻ സഞ്ജു ആഗ്രഹിക്കുന്നു. റിയാൻ പരാഗിനെ പകരം നായകനാക്കാൻ ആഗ്രഹിക്കുന്നതിനാൽ തന്നെ രാജസ്ഥാനും അതിൽ വലിയ നഷ്ടങ്ങൾ ഒന്നും ഇല്ല. എന്നാൽ സഞ്ജുവിനെ പോലെ ഒരു താരത്തെ കൈമാറുമ്പോൾ തങ്ങൾക്ക് ലാഭം വേണം എന്നാണ് രാജസ്ഥാന്റെ വാദം.
കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി ഉണ്ടെങ്കിലും സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ഡൽഹി ക്യാപിറ്റൽസിന് താത്പര്യമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് രാഹുലിനെ ഒപ്പം കൂട്ടാൻ താത്പര്യമുണ്ട്. എന്നാൽ ഡൽഹി, രാഹുലിനെ കൊടുക്കണമെങ്കിൽ ടീമിന്റെ പ്രധാന കളിക്കാരായ ഹർഷിത് റാണ, റിങ്കു സിംഗ്, സുനിൽ നരൈൻ എന്നിവരിൽ ആരെ എങ്കിലും തങ്ങൾക്ക് തരണം എന്നാണ് പറയുന്നത്,
എന്തായാലും നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു ഡീലിന് സാധ്യതകൾ ഇല്ല. രാജസ്ഥാൻ റോയൽസിന് ട്രിസ്റ്റൻ സ്റ്റബ്സിനെ നൽകി സാംസണെ ഒപ്പം കൂട്ടാനാണ് ഡൽഹി ശ്രമിക്കുന്നത്. അക്‌സർ പട്ടേലിന്റെ നായകസ്ഥാനത്തേക്ക് പകരം സഞ്ജുവിനെയാണ് ഡൽഹി നോക്കുന്നത്. ട്രിസ്റ്റൻ പോലെ ഒരു താരം തങ്ങൾക്ക് പകരമായി വരുന്നതിൽ സന്തോഷം ഉണ്ടെങ്കിലും അത് മാത്രം പോരാ ആ താരത്തെ കൂട്ടാതെ സമീർ റിസ്‌വിയെയോ വിപ്രജ് നിഗത്തെയോ വേണം എന്ന് രാജസ്ഥാൻ പറയുന്നു.
യുവതാരങ്ങളായ സമീർ റിസ്‌വിയും വിപ്രജ് നിഗവും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയവരാണ്. അതിനാൽ തന്നെ അങ്ങനെ ഒരു നീക്കത്തിന് ടീം തയാറാകുമോ എന്നുള്ളത് കണ്ടറിയണം.













Discussion about this post