ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. എംഎസ് ധോണി ഇപ്പോൾ വിരമിക്കില്ലെന്നും 2026 ലെ ഐപിഎല്ലിൽ കളിക്കുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) സിഇഒ കാസി വിശ്വനാഥ് സ്ഥിരീകരിച്ചു. 2020 ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി മഹേന്ദ്ര സിംഗ് ധോണി നിൽക്കുന്നു.
ധോണി വിരമിക്കുമോ, അതോ ഈ സീസൺ കൂടി കളിക്കുമോ എന്ന ചോദ്യങ്ങൾക്കിടെ ധോണിയുടെ ഭാവി സംബന്ധിച്ച നിർണായക സ്ഥിരീകരണം സിഎസ്‌കെ സിഇഒയിൽ നിന്ന് വന്നു. പ്രോവോക്ക് ലൈഫ്‌സ്റ്റൈൽ യൂട്യൂബിൽ വന്ന ഒരു വീഡിയോ ക്ലിപ്പിൽ, ധോണിയുടെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് യുവ ആരാധകർ ചോദിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ധോണി വിരമിക്കുന്നില്ലെന്ന് അദ്ദേഹം ഉറച്ചു പറഞ്ഞു. ലീഗിന്റെ 2026 പതിപ്പിൽ വെറ്ററൻ ക്രിക്കറ്റ് താരം പങ്കെടുക്കുന്നത് കാണുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി. കുറച്ച് വർഷങ്ങളായി ഇതാണ് ധോണിയുടെ അവസാന സീസൺ എന്ന് പറഞ്ഞ് ആരാധകർ സ്റ്റേഡിയത്തിലെത്തി അദ്ദേഹത്തെ കാണാൻ ഓടിയെത്താറുണ്ട്. ഓരോ സ്റ്റേഡിയത്തിലും ധോണി, ധോണി സ്തുതികൾ നിറയാറുമുണ്ട്.
“ഇല്ല, ഈ (2026) ഐപിഎല്ലിൽ അദ്ദേഹം വിരമിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. ധോണിയുടെ വിരമിക്കൽ തീയതിയെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ കാസി പറഞ്ഞു: “ഞാൻ അദ്ദേഹത്തോട് ചോദിച്ച് നിങ്ങളെ അറിയിക്കാം”
അതേസമയം കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ ഒരു വമ്പൻ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.













Discussion about this post