മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കൂട്ടുകാർക്കിടയിൽ ഒപ്പിച്ച ഒരു പ്രാങ്ക് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അവിടെ അദ്ദേഹം ബാറ്റ് ചെയ്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു, മൂന്ന് മത്സരങ്ങളിൽ നിന്ന് 101 ശരാശരിയിൽ 202 റൺസ് നേടി പരമ്പരയിലെ ടോപ് റൺസ് സ്‌കോററായി. മികച്ച പ്രകടനത്തിന് പിന്നാലെ, രോഹിതിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തു. പിന്നാലെ തന്റെ മഹത്തായ കരിയറിൽ ആദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്താനും ഈ പ്രകടനം രോഹിത്തിനെ സഹായിച്ചു.
എന്തായാലും ക്രിക്കറ്റിൽ നിന്നുള്ള ചെറിയ ഒരു ചെറിയ ഇടവേളയിൽ തന്റെ ഓഫ്-ഫീൽഡ് രീതികൾ ഇങ്ങനെയൊക്കെയാണെന്ന് കാണിക്കുന്ന വീഡിയോ രോഹിത് ശർമ്മ പോസ്റ്റ് ചെയ്യുക ആയിരുന്നു. വീഡിയോ തുടക്കകത്തിൽ ആരോ ഒരാൾ രോഹിത്തിന്റെ കൈയിൽ ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് ഒരു പേന നൽകുന്നു. എന്നാൽ തനിക്ക് ഈ പേന നന്നായി അറിയാമെന്നും ഇതൊരു ഷോക്ക് പേന ആണെന്നും രോഹിത് പറയുന്നു.
എന്തായാലും ഷോക്ക് പേന കിട്ടിയത് അല്ലെ ഇത് വെച്ചൊരു പണി ഒപ്പിക്കാം എന്ന് കരുതിയ രോഹിത് തന്റെ സുഹൃത്തുക്കളെ പറ്റിക്കുന്നത് കാണാം. ” ഞാൻ ഈ പേന വളരെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരാളുടെ മേൽ ഉപയോഗിക്കും” എന്ന് പറയുന്ന രോഹിത് അത് കൂട്ടുകാരിൽ ഒരാൾക്ക് നൽകുന്നു. അദ്ദേഹം പെനിൽ അമർത്തുമ്പോൾ ഷോക്ക് അടിക്കുന്നതും ഞെട്ടിയുള്ള ഇരിപ്പും വീഡിയോയിൽ കാണാൻ സാധിക്കും. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ താരം ധവാൽ കുൽക്കർണിക്കും, രോഹിത് ഇതേ പെൻ നൽകുന്നുണ്ട്. താരം ആകട്ടെ ആദ്യം ഷോക്ക് കിട്ടിയിട്ടും കാര്യം, മനസിലാക്കാതെ വീണ്ടും പെനിൽ അമർത്തുന്നതും വീഡിയോയിൽ കാണാം.
” കുറുമ്പ് ലേശം കൂടുന്നുണ്ട്”, ” ഇതാണ് രോഹിതിന്റെ മറ്റൊരു വശം” തുടങ്ങി അനേകം അഭിപ്രായങ്ങളും വിഡിയോയിൽ കാണാൻ സാധിക്കും.
View this post on Instagram













Discussion about this post