ജെ. വില്യംസ് എന്ന പ്രശസ്തനായ ഛായാഗ്രഹകൻ നിർമ്മിക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാലോ മദ്രാസ് ഗേൾ. വില്യംസിന്റെ കഥയിൽ നിന്ന് കെ. ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹൻലാൽ വില്ലൻ കഥാപാത്രമായി എത്തിയ ഈ ചിത്രത്തിലെ നായകൻ ശങ്കർ ആയിരുന്നു.
ഒരു കാലത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറായിരുന്ന ശങ്കർ അന്നൊക്കെ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ ആയിരുന്നു. എന്നാൽ കഠിനാധ്വാനം കൊണ്ടും മികച്ച പ്രൊജെക്ടുകളുടെ ഭാഗമായിട്ടും മോഹൻലാലും മമ്മൂട്ടിയും കയറി വന്നപ്പോൾ ശങ്കർ ഒരേ പാറ്റേർണിലുള്ള സിനിമകളുടെ തിരഞ്ഞെടുപ്പും മറ്റുള്ള പ്രശ്നങ്ങളും കാരണം പതുക്കെ പിന്നിലേക്ക് പോയി.
താൻ മദ്രാസ് ഗേൾ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കണ്ട മോഹൻലാലിൻറെ ഡെഡിക്കേഷനെക്കുറിച്ച് ശങ്കർ പറയുന്നത് ഇങ്ങനെ:
” ആ സിനിമയിൽ ഞാൻ നായകനും ലാൽ വില്ലനുമാണ്. ഞങ്ങൾ രണ്ടാളും തമ്മിലുള്ള ഒരു ഫൈറ്റ് സീനായിരുന്നു രംഗം. ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഞങ്ങൾ കയറണം. അവിടെ വെച്ചൊക്കെ ഫൈറ്റ് ഉണ്ട്. ആറാമത്തെ നിലയിൽ ഞങ്ങൾ എത്തിയപ്പോൾ വില്യംസ് നിർത്താൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ഇവിടെ നിന്ന് താഴോട്ട് ചാടണം എന്ന്. ആറ് നിലയിൽ നിന്ന് ചാടുക എന്ന് പറഞ്ഞാൽ റിസ്ക്ക് ആണെന്ന് പറഞ്ഞ ഞാൻ അതൊന്നും പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ ചാടിയെ പറ്റൂ എന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും ഉണ്ടെന്നും വില്യംസ് ഉറപ്പ് നൽകി. ലാൽ ആകട്ടെ താൻ ചാടാം എന്ന് പറഞ്ഞു, അതിന് പിന്നാലെ ഞാനും സമ്മതിച്ചു. ലാൽ ചാടിയിട്ട് നേരെ സമ്മർ സോൾട്ട് അടിച്ചാണ് വീണത്. ഞാൻ വെറുതെ നേരെ ചാടി. അന്നേ ലാലിൻറെ ഡെഡിക്കേഷൻ വലുതായിരുന്നു”
ഇത്തരത്തിൽ ഉള്ള സംഘടന രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ലാൽ കാണിക്കുന്ന ഡെഡിക്കേഷനെക്കുറിച്ച് മുമ്പും പലരും പറഞ്ഞിട്ടുണ്ട്.













Discussion about this post