സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയ മത്സരങ്ങളുടെ എണ്ണം അദ്ദേഹത്തിന്റെ പ്രായവും പരിചയസമ്പത്തും പരിഗണിച്ചാൽ കുറവ് ആണെന്ന് പറയാമെങ്കിലും ഇന്ന് ആ താരത്തിനോളം ക്രിക്കറ്റിൽ ചർച്ചയാകുന്ന പേര് വേറെ ഇല്ലെന്ന് പറയാം. സഞ്ജു ഏത് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിലേക്കാണ് മാറുക? ഇതാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്യുന്ന പ്രധാന കാര്യം.
സഞ്ജുവിനെ സ്വന്തമാക്കാനായി മുന്നിൽ ഉള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) അതിനായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ട്രേഡ് വിൻഡോയിൽ രാജസ്ഥാന് കൈമാറാൻ ഒരുങ്ങി കഴിഞ്ഞു എന്നാണ് വാർത്ത. താരത്തോടൊപ്പം മറ്റൊരു ഓൾ റൗണ്ടർ സാം കരണും രാജസ്ഥാനിലേക്ക് പോകുമ്പോൾ സഞ്ജു ചെന്നൈയുടെ മഞ്ഞ ജേർസിയാകും അടുത്ത വർഷം അണിയുക. ആദ്യം രാജസ്ഥാനിലും ശേഷം കൊച്ചി ടസ്കേഴ്സിലും കളിച്ച ശേഷം 2011 ൽ ടീമിലെത്തിയ ജഡേജ, സിഎസ്‌കെയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറി. അങ്ങനെയുള്ള താരത്തെ ഒരു കാരണവശാലും ട്രേഡ് ചെയ്യരുതെന്നും എന്ത് വിലകൊടുത്തും പിടിച്ചുനിർത്തനം എന്നും പറയുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന.
“നൂർ അഹമ്മദിനെ നിലനിർത്തണം. അദ്ദേഹം ഒരു മിടുക്കനായ സ്പന്നറാണ്, അതിനാൽ അദ്ദേഹത്തെ നിലനിർത്തണം. എം.എസ്. ധോണിയെ തീർച്ചയായും നിലനിർത്തണം; അദ്ദേഹം ഈ വർഷം കളിക്കുന്നുണ്ട്, അതിനാൽ അദ്ദേഹം ടീമിൽ തുടരണം. റുതുരാജ് ഗെയ്‌ക്‌വാദ് ക്യാപ്റ്റനായി തുടരണം. രവീന്ദ്ര ജഡേജയെ വീണ്ടും നിലനിർത്തണം. അദ്ദേഹം സി.എസ്.കെ.യുടെ ഒരു ഗൺ പ്ലെയറാണ്. വർഷങ്ങളായി അദ്ദേഹം ടീമിനായി ശരിക്കും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, അതിനാൽ ‘സർ രവീന്ദ്ര ജഡേജ’ ടീമിൽ തുടരണം.”
സിഎസ്‌കെ ഏതൊക്കെ താരങ്ങളെ ഒഴിവ്‌ബാക്കണം എന്ന് ചോദിച്ചപ്പോൾ റെയ്ന ഡെവൺ കോൺവേ, വിജയ് ശങ്കർ, ദീപക് ഹൂഡ എന്നിവരുടെ പേരാണ് പറഞ്ഞത്. “കോൺവേയെ ഒഴിവാക്കണം. സിഎസ്‌കെയ്ക്ക് ഒരു പ്രാദേശിക ഓപ്പണറെ ആവശ്യമാണ്, അവർ മിനി-ലേലത്തിൽ അത് തേടും. വിജയ് ശങ്കറിന് ഇതിനകം ധാരാളം അവസരങ്ങൾ ലഭിച്ചു. അതിനാൽ സിഎസ്‌കെ അദ്ദേഹത്തെയും ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു. ദീപക് ഹൂഡയെയും ഒഴിവാക്കണം. ടീമിനായി ഇതേ കോമ്പിനേഷൻ നൽകാൻ കഴിയുന്ന ധാരാളം കളിക്കാർ മിനി-ലേലത്തിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ഈ കളിക്കാർക്ക് അവസരങ്ങൾ ലഭിച്ചു, അവർ എങ്ങനെ കളിച്ചുവെന്ന് നമ്മൾ കണ്ടു. അതിനാൽ, സിഎസ്‌കെ അവർക്ക് പകരക്കാരെ കണ്ടെത്തണം.” അദ്ദേഹം പറഞ്ഞു നിർത്തി.
അതേസമയം സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തും എന്നതിന്റെ ഔദ്യോഗിക സ്ഥിതീകരണം അടുത്ത 48 മണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കും എന്നാണ് റിപ്പോർട്ട്.
https://twitter.com/i/status/1987536809719640401













Discussion about this post