മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി. മലപ്പുറം എടപ്പാളിലെ മാണൂരിലാണ് ദാരുണസംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ താമസിക്കുന്ന അനുതകുമാരി(58) മകൾ അഞ്ജന(33)എന്നിവരാണ് മരിച്ചത്.
അനിത കുമാരി സെറിബ്രൽ പാൾസി ബാധിച്ച മകളെ വീട്ടിലുണ്ടായിരുന്ന വെള്ളം നിറച്ച വീപ്പയിൽ മുക്കിക്കൊന്നതിനുശേഷം സമീപത്തുണ്ടായിരുന്ന മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അനിത കുമാരിയുടെ കൈഞരമ്പ് ബ്ലേഡുപയോഗിച്ച് മുറിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അനിതയുടെ മകൻ ജോലിക്കുപോയ സമയത്തായിരുന്നു കൊലപാതകം. കുറച്ചുമാസങ്ങൾക്ക് മുൻപാണ് അനിത കുമാരിയുടെ ഭർത്താവ് അസുഖം ബാധിച്ച് മരിച്ചത്. അതിനുശേഷം ഇവർ വിഷാദത്തിലായിരുന്നു. മകളുടെ അസുഖത്തിന് കൃത്യമായ ചികിത്സ കിട്ടാതിരുന്നതും അനിത കുമാരിയെ അലട്ടിയിരുന്നു.













Discussion about this post