2023 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഏതായിരുന്നു എന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം, അത് ഇന്ത്യ തന്നെ ആയിരുന്നു. ഫൈനൽ വരെ തോൽവിയറിയാതെ പോയ ഇന്ത്യയുടെ യാത്ര ഓസ്‌ട്രേലിയക്ക് മുന്നിൽ തീരുമ്പോൾ അവിടെ അത് തീർത്തത് ട്രാവിസ് ഹെഡ് ആയിരുന്നു. ഇന്ത്യ ജയിക്കുമെന്നുറപ്പിച്ച് അവിടെ തിങ്ങി നിറഞ്ഞ കാണികളെ നിരാശപ്പെടുത്തി ഗംഭീര സെഞ്ചുറിയാണ് അന്ന് ഹെഡ് നേടിയത്.
അവിടം കൊണ്ടും തീർന്നില്ല 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് 2023 ഫൈനലിലും ഇന്ത്യയുടെ അന്തകനായി അതിനിർണമായാകമായ ആദ്യ ഇന്നിങ്‌സ് സെഞ്ചുറിയും താരം നേടി. ശേഷം 2024 ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ തിരിച്ചുവന്നതും ആ പരമ്പര തൂത്തുവാരിയപ്പോഴും അവിടെയും ഹെഡ് എന്ന താരം മികവ് കാണിച്ചു. രണ്ടാം ടെസ്റ്റിൽ താരം സെഞ്ച്വറി നേടിയിരുന്നു/
ഇന്ന് ആഷസിലെ ആദ്യ ടെസ്റ്റിലും ട്രിക്കി ട്രാക്കിലും ഇംഗ്ലീഷ് ബോളർമാരെ കാഴ്ചക്കാരാക്കി താരം നേടിയത് തകർപ്പൻ സെഞ്ച്വറി. വെറും 69 പന്തിലാണ് താരം ആ നേട്ടത്തിലേക്കെത്തിയത്. ടി 20 യിൽ കളിക്കുന്ന രീതിയിലാണ് ഇംഗ്ലീഷ് താരങ്ങളെ ഹെഡ് അടിച്ചോടിച്ചത്. ഈ സെഞ്ച്വറി ആഷസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നായി വാഴ്ത്താം. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ ചാരമാക്കി . ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പുതന്നെ ചടങ്ങ് അവസാനിപ്പിച്ച് 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
ഏറ്റവും ആവശ്യമുള്ളപ്പോൾ ഏറ്റവും മികച്ചത് നൽകും, ഒരു ടീമിന് ഇതിൽ കൂടുതൽ ഒന്നും ഒരു താരത്തിൽ നിന്ന് ആവശ്യപ്പെടാനാകില്ല. അതാണ് ഹെഡ് ഓസ്‌ട്രേലിയക്ക് എല്ലാ ഫോർമാറ്റിലുമായി നൽകുന്നത്.













Discussion about this post