അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് പൂർത്തിയായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമള്ള പ്രമുഖർ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു. അയോദ്ധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. അയോദ്ധ്യയിൽ ഉയർന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
രാമൻറെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഉദയസൂര്യനും,ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയർത്തിയത്. പാരച്യൂട്ട് നിർമിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ പതാകയും നിർമിച്ചിരിക്കുന്നത്. കൂടുതൽ കാലം നിലനിൽക്കുന്നതിന് വേണ്ടിയാണ് ഈ രീതി സ്വീകരിച്ചത്.
രാമൻറെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടന്നത്.
പതാക ഉയർത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോദ്ധ്യയിൽ നടന്നിരുന്നു. സാകേത് കോളേജിൽ നിന്ന് അയോദ്ധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി, സമീപത്തെ ക്ഷേത്രങ്ങളിലും ദർശനം നടത്തി.വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, വാത്മീകി, അഹല്യ, ശബരി, ഗുഹൻ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന സപ്തമന്ദിറിലും ശേഷാവതാർ മന്ദിർ, മാതാ അന്നുപൂർണ മന്ദിർ എന്നിവിടങ്ങളിലുമാണ് ദർശനം നടത്തിയത്.













Discussion about this post