റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ 17 റൺസിന് വിജയിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത് വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറി പ്രകടനം ആയിരുന്നു. താരം തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടി ചരിത്രത്തിന്റെ ഭാഗമായി .
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടീം ഹോട്ടലിൽ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുമ്പോൾ, പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട കോഹ്‌ലി ലോബിയിലേക്ക് കയറി രാഹുൽ കേക്ക് മുറിക്കുന്നത് നോക്കിയെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം നിന്നില്ല. സഹതാരങ്ങൾ വിളിച്ചിട്ടും അതൊന്നും കേൾക്കാതെ താരം മുന്നോട്ട് പോകുക ആയിരുന്നു.
ഇതിനുപുറമെ, ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശിക്കുമ്പോൾ കോഹ്‌ലി ഗംഭീറിനെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് നിൽക്കുന്ന മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗംഭീറുമായി രോഹിത്തിനും കോഹ്‌ലിക്കും പ്രശ്നങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വീഡിയോകൾ പുറത്തുവന്നിരിക്കുന്നത്.
“ഗൗതം ഗംഭീറും മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല, ഇരുവരുടെയും ഭാവി സംബന്ധിച്ച് ഒരു കൂടിക്കാഴ്ച ഉടൻ തന്നെ ഉണ്ടാകും. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങൾ നടക്കുന്ന റായ്പൂരിലോ വിശാഖപട്ടണത്തോ ഇത് നടന്നേക്കാം,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു.
Kohli completely ignored gambhir after win 😭😭 pic.twitter.com/XNBwPZPN0q
— ADITYA (@Wxtreme10) December 1, 2025
Gautam Gambhir seen talking with Rohit Sharma at the team hotel while the Indian team was celebrating their victory by cutting a cake.🇮🇳❤️ pic.twitter.com/iw6ld3PCv4
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) December 1, 2025













Discussion about this post