തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം തിലകമണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്ന് പറഞ്ഞ മന്ത്രി തിരുവനന്തപുരം നഗരസഭയുടെ കാര്യത്തിൽ ഉൾപ്പെടെ ഈ തിരഞ്ഞെടുപ്പിൽ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്തമംഗലം ബൂത്ത് നമ്പർ മൂന്നിൽ ഭാര്യക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വോട്ട് ചെയ്യാനെത്തിയതായിരുന്നു സുരേഷ് ഗോപി.
ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തിൽ ജനങ്ങൾ ആകർഷിക്കപ്പെട്ടു. ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ തിരുവനന്തപുരവും പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷം എത്രയാകുമെന്ന് ജനങ്ങൾ തീരുമാനിക്കട്ടേ. തങ്ങൾക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂർണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു
നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ലോകത്തിന്റെ കണ്ണിൽ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങൾ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു













Discussion about this post