അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്ന സിനിമ കാണാത്ത ആളുകൾ ഉണ്ടാകില്ല. മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന കേശവൻ, ബെന്നി, കൃഷ്ണൻ, വേണു എന്നിവർ അമിതാഭ് ബച്ചനെ കാണാൻ കേന്ദ്രത്തിൽ നിന്ന് ചാടി എറണാകുളത്ത് എത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ സംസാരിക്കുന്നത്.
ശേഷം എറണാകുളത്ത് എത്തിയ അവർ എന്തുകൊണ്ട് ഇവിടെ തന്നെ തങ്ങൾക്ക് കൂടികൂടാ എന്ന് ആലോചിക്കുന്നത്. ശേഷം അവർ ഒരു വാടകവീട്ടിൽ താമസമാക്കുകയും, ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് ജോലി നേടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ, ആ വീടിന്റെ അടുത്തുള്ള ബാങ്ക് കവർച്ച ചെയ്യാൻ പദ്ധതിയിടുന്ന വാസു (കുതിരവട്ടം പപ്പു), അബ്ദുള്ള (രാജൻ പി. ദേവ്) എന്നിവർ ഇവരെ തെറ്റിദ്ധരിപ്പിച്ച് ഒരു ടി.വി. സീരിയലിന്റെ അണിയറപ്രവർത്തകരായി ചമഞ്ഞ് വീട് വാടകയ്ക്കെടുക്കുന്നതും, തുടർന്ന് ഉണ്ടാകുന്ന കുഴപ്പങ്ങളുമാണ് സിനിമയുടെ ക്ലൈമാക്സ്.
ഇതിൽ ഇവർ ജോലി ചെയ്യാൻ ശ്രമിക്കുന്ന രംഗങ്ങളൊക്കെ ഉൾപ്പെടുന്ന സിനിമയിലെ ” കാശിത്തുമ്പ കാവായി” എന്ന ഗാനം ഇന്നും മലയാളികൾക്കിടയിൽ ജനപ്രിയമാണ്. അവിടെ പോലീസുകാരന്റെ ജോലി ചെയ്യാൻ പറഞ്ഞ് ജഗതിയുടെ കഥാപാത്രത്തെ വേഷമണിയിച്ച് സ്റ്റേഷനിലേക്ക് അയക്കുന്ന ഒരു രംഗമുണ്ട്. വളരെ രസകരമായ ഈ ഭാഗത്ത്
ജഗതിയെ അടിച്ചവശനാക്കി പോലീസ് ഡ്രെസ്സൊക്കെ വലിച്ചെറിയുണ്ട്. ശേഷം കരഞ്ഞുകൊണ്ട് ഒരു പ്രത്യേക രീതിയിലിറങ്ങി വരുന്ന ജഗതിയെ തിലകനും സിദ്ധിക്കും ചേർന്നാണ് എടുക്കുന്നത്.
ആ സമയത്തെ ജഗതിയുടെ മുഖത്തെ ഭാവങ്ങൾ കാണുമ്പോൾ ചിരിയടക്കാൻ പാടുപെടുന്ന സിദ്ധിക്കിനെയാണ് കാണാൻ സാധിക്കുന്നത്. സിനിമക്ക് വേണ്ടി ചിരിച്ച ചിരിയല്ല മറിച്ച് ശരിക്കും വന്ന ഭാവമായതിനാൽ അത് മറക്കാൻ കഷ്ടപ്പെടുന്ന വേണുവിന്റെ ഭാവം ഒന്ന് കൂടി ആ പാട്ട് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.













Discussion about this post