1993 ൽ അനിയൻ സംവിധാനം ചെയ്ത് ബി. ശ്രീരാജ് തിരക്കഥയെഴുതി ജയറാം , സിദ്ദിഖ് , ജഗതി ശ്രീകുമാർ , സുചിത്ര , സിന്ധുജ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയയിച്ച ചിത്രമായിരുന്നു കാവടിയാട്ടം. പട്ടാളത്തിൽ താൽപര്യമില്ലാത്ത ഉണ്ണി( ജയറാം) അവിടെനിന്ന് ഒഴിവാകാനായി ഒരു മാനസിക രോഗിയായി അഭിനയിച്ച് സൈന്യത്തിൽ നിന്ന് വിടുതൽ വാങ്ങുന്നു.
വീട്ടിലേക്ക്: നാട്ടിൽ തിരിച്ചെത്തുന്ന ഉണ്ണിക്ക്, സൈന്യത്തിൽ നിന്ന് വിടുതൽ കിട്ടാൻ വേണ്ടി തുടങ്ങിയ ഈ ‘ഭ്രാന്താഭിനയം’ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ തുടർന്നു കൊണ്ടുപോകേണ്ടി വരുന്നു. ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന ഉണ്ണിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്.
നമ്മളെ ഏറെ ചിരിപ്പിച്ച ഒരു രംഗമുണ്ട് ഈ സിനിമയിൽ. ജയറാം നാട്ടുകാരുടെ മുന്നിൽ മുഴുഭ്രാന്തനായി അഭിനയിച്ച് ഒരു വെട്ടുകത്തിയുമായി അവരെ ആക്രമിക്കാൻ പോകുന്ന രംഗം. കാണുമ്പോൾ തന്നെ നമുക്ക് ചിരി വരുന്ന ഈ രംഗം ഇന്ദ്രൻസ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ്. സിനിമയി ചായക്കടകരന്റെ വേഷം ചെയ്ത ഇന്ദ്രൻസിന്റെ ജയറാം ചവിട്ടുന്ന ഒരു രംഗമുണ്ട്. ഇന്ദ്രൻസ് ചവിട്ടുകൊണ്ട ശേഷം വീഴുന്നതും പിന്നെയും ജയറാം ചവിട്ടുന്നതുമൊക്കെയാണ് ഈ രംഗം.
എന്നാൽ ജയറാമിന്റെ ടൈമിങ്ങ് തെറ്റുകയും ആ ചവിട്ട് കാരണം ഇന്ദ്രൻസിന്റെ ഇടുപ്പിൽ വലിയ പരിക്കുപറ്റുകയും ചെയ്തു. ഇന്ന് സിനിമയിറങ്ങി 32 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ദ്രൻസ് ഓരോ വർഷവും ആ പരിക്കിന്റെ ഫാലമെന്നോണം ആയുർവേദ ചികിത്സക്ക് പോകുകയും ചെയ്യുന്നു.













Discussion about this post