തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വിവി രാജേഷ്. സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് കോർപ്പറേഷനിൽ കണ്ടതെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം തലസ്ഥാനത്തെത്തുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആരാകും എന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും രാജേഷ് പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണ്. ബിജെപി ഉൾപ്പെടെയുള്ള നിരവധി ദേശീയ പ്രസ്ഥാനങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്തിട്ടുള്ളത്. ആശയപരമായ ഒരു സ്വപ്നം മുന്നിൽവെച്ചുകൊണ്ട് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഒരുപാട് നഷ്ടങ്ങൾ സഹിച്ച് പാർട്ടിയെ കൊണ്ടുനടന്ന പ്രവർത്തകരുണ്ട്. ഇത് അവരുടെ വിജയമാണെന്ന് വിവി രാജേഷ് പറഞ്ഞു.
തിരുവനന്തപുരത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ വിജയമാണിത്. ആ വിജയം ഞങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും. 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച കാര്യമാണത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസുമായി അതിനുവേണ്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.










Discussion about this post