തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത് എന്തൊക്കെയാണെന്ന് ചർച്ച ചെയ്ത് സിപിഐഎം. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.അയ്യപ്പ സംഗമം വേണ്ട വിധത്തിൽ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരെയും ജനങ്ങൾ വോട്ട് ചെയ്തുവെന്നാണ് സിപിഐഎം വിലയിരുത്തൽ.സിപിഐ സിപിഐഎം നേതൃയോഗങ്ങളും എൽഡിഎഫ് യോഗവും തോൽവി വിലയിരുത്തും
ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകൾ അകന്നു പോകാനും കാരണമായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. ശബരിമല സ്വർണ്ണക്കൊള്ള കൂടി പുറത്തുവന്നതോടെ വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമവും നിഷ്ഫലമായി
ആവർത്തിച്ച് വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തോളോട് ചേർത്ത് നിർത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ പൂർണ്ണമായി ഇടതുവിരുദ്ധ പക്ഷത്താക്കി











Discussion about this post