ന്യൂഡൽഹി : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. തിങ്കളാഴ്ച നടന്ന ബിജെപി യോഗത്തിന് ശേഷം പ്രധാന സംഘടനാ നിയമനങ്ങൾ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് നൽകി. നിയമ-നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്‌വാളും സിവിൽ വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും തമിഴ്നാട്ടിൽ സഹ ചുമതല വഹിക്കും.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുതിർന്ന നേതാവ് ബൈജയന്ത് പാണ്ഡയെ അസമിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചു. ബിജെപി എംഎൽഎയും ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ കുമാർ ശർമ്മയും മുൻ കേന്ദ്രമന്ത്രി ദർശന ബെൻ ജർദോഷും ആയിരിക്കും അദ്ദേഹത്തിന്റെ സഹ ചുമതലക്കാരെന്നും പാർട്ടി അറിയിച്ചു.









Discussion about this post