അൻവർ അലി എന്ന അലി ഭായ് ആയി മോഹൻലാൽ നിറഞ്ഞാടിയ അലി ഭായ് എന്ന ചിത്രം കണ്ടിട്ടില്ലാത്ത ആളുകൾ ഉണ്ടാകില്ല. കോഴിക്കോട് പലയം മാർക്കറ്റിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും രക്ഷകനും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമാണ് ചിത്രത്തിലെ അലി ഭായ്. ചെറുപ്പത്തിൽ, പായക്കപ്പലുകൾ (ഉരു) നിർമ്മിക്കുന്ന ഒരു പ്രശസ്തമായ ബറാമി കുടുംബത്തിലെ അംഗമായിരുന്നു അൻവർ അലി.
ഒരു മോഷണക്കുറ്റം അൻവർ അലിയുടെ തലയിൽ വന്നുവീഴുന്നു. യഥാർത്ഥത്തിൽ ഇത് അദ്ദേഹത്തിൻ്റെ അച്ഛനോടുള്ള( ഇന്നസെന്റ്) ശത്രുത കാരണം സുന്ദരൻ തമ്പി എന്ന സുഹൃത്ത് ചെയ്ത ചതിയായിരുന്നു. ഈ കള്ളക്കുറ്റം അറിയാതെ അൻവറിനെ സ്വന്തം അച്ഛൻ പൊതുജനമധ്യത്തിൽ വെച്ച് തല്ലിച്ചതച്ചു. അപമാനിതനായ അൻവർ, തന്നെ ചതിച്ച സുന്ദരൻ തമ്പിയുടെ കൈ വെട്ടിമാറ്റി, വീടുപേക്ഷിച്ച് പലായനം ചെയ്യുന്നു.ശേഷമാണ് തിരിച്ചെത്തി കോഴിക്കോട് പാളയം മാർക്കറ്റിന്റെ അധിപനായ അലി ഭായ് ആകുന്നത്.
എന്തായാലും ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ചിത്രത്തിൽ ഫൈറ്റ് ചെയ്യുന്ന ബസന്റ് രവിയുടെ പട്ടാണി പരമശിവം മോഹൻലാലിനെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ കൂടിയായ രവി മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്തു ഒരു അഭിമുഖത്തിൽ രംഗത്ത് വന്നു:
” മമ്മൂട്ടി സാറിനൊപ്പം ഫൈറ്റ് ചെയ്യുന്നത് കഷ്ടമാണ്. അതെ സമയത്ത് മോഹൻലാലിനൊപ്പം ഫൈറ്റ് ചെയ്യുന്നത് ഈസിയാണ്. കാരണം അദ്ദേഹം കളരിയെല്ലാം പഠിച്ചിട്ടുണ്ട്. അലി ഭായ് എന്ന ചിത്രത്തിൽ അമ്പാസിറ്റർ കാറിന്റെ ഒകെ മുകളിലൂടെ ചാടി വന്നിട്ട് എന്നെ അടിക്കുന്ന രംഗമുണ്ട്. കാലുകൊണ്ട് അദ്ദേഹം അപ്പോൾ എന്നെ ലോക്കാക്കുന്ന ടൈമിംഗ് ഒകെ അപാരമായിരുന്നു.”
ആക്ഷൻ ചെയ്യുമ്പോൾ മോഹൻലാലിന് മുകളിൽ നിൽക്കുന്ന നടന്മാർ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണെന്ന് പറയും













Discussion about this post